കെഎസ്-കെടിയു ഏരിയ സമ്മേളനം

കെഎസ്-കെടിയു വെഞ്ഞാറമൂട് ഏരിയ സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി സി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വെഞ്ഞാറമൂട്
കർഷകത്തൊഴിലാളി യൂണിയൻ വെഞ്ഞാറമൂട് ഏരിയ സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി സി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജി രാജേന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ബി പി മുരളി, ജില്ലാ സെക്രട്ടറി കെ ശശാങ്കൻ, പ്രസിഡന്റ് ഷാജഹാൻ, ജോയിന്റ് സെക്രട്ടറിമാരായ ഇ എ സലിം, എസ് എസ് ബിജു, എം സുൾഫിക്കർ, കെ അംബിക, ഷെർളി കുമാരി, ആർ അനിൽ, ആർ സുഭാഷ്, പി മുരളി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പിരപ്പൻകോട് ശ്രീകുമാർ (പ്രസിഡന്റ്), ശ്രീകണ്ഠൻ, ബീന (വൈസ് പ്രസിഡന്റുമാർ), ജി ബേബി (സെക്രട്ടറി), വയ്യേറ്റ് അനിൽ, എസ് ആർ അശ്വതി (ജോ. സെക്രട്ടറി), പി മുരളി (ട്രഷറർ).







0 comments