Deshabhimani

അരുവിക്കര പഞ്ചായത്തിൽ കളിമുറ്റം പദ്ധതി

അരുവിക്കര പഞ്ചായത്തിൽ ആരംഭിച്ച 'കളിമുറ്റം' പദ്ധതി വിദ്യാഭ്യാസ- ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ 
ബി എസ് രഞ്ജിത ഉദ്ഘാടനം ചെയ്യുന്നു

അരുവിക്കര പഞ്ചായത്തിൽ ആരംഭിച്ച 'കളിമുറ്റം' പദ്ധതി വിദ്യാഭ്യാസ- ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ 
ബി എസ് രഞ്ജിത ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 19, 2026, 03:57 AM | 1 min read

വിളപ്പിൽ

അങ്കണവാടികളിലെ കുട്ടികളെ തുടർപഠനത്തിനായി സർക്കാർ വിദ്യാലയങ്ങളിലെത്തിച്ച് മൂല്യവത്തായ വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ അരുവിക്കര പഞ്ചായത്തിൽ ‘കളിമുറ്റം' പദ്ധതി തുടങ്ങി. അരുവിക്കര ജിഎൽപി സ്കൂളിൽ പഞ്ചായത്തുതല ഉദ്ഘാടനം വിദ്യാഭ്യാസ- ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ബി എസ് രഞ്ജിത നിർവഹിച്ചു. പിടിഎ പ്രസിഡന്റ്‌ സുനിൽകുമാർ അധ്യക്ഷനായി. വാർഡ് അംഗം എൻ എൻ നിസ, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി, പ്രഥമാധ്യാപിക എം ടി രാജലക്ഷ്മി, സീനിയർ അസിസ്റ്റന്റ് എസ് എസ് പ്രീത, എസ്ആർജി കൺവീനർ എം ആർ ഇന്ദു, സ്റ്റാഫ് സെക്രട്ടറി എസ് ആർ ഷൈജ, എസ്എംസി ചെയർപേഴ്സൺ എസ് എസ് അഞ്ജു എന്നിവർ സംസാരിച്ചു. നെടുമങ്ങാട് ബിആർസി സ്പെഷ്യൽ എഡ്യൂക്കേറ്റർ കുമാരിദീപ്തി ക്ലാസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home