Deshabhimani

എൻ എൻ കുഞ്ഞുകൃഷ്ണപിള്ളയെ അനുസ്മരിച്ചു

എൻ എൻ കുഞ്ഞുകൃഷ്ണപിള്ള സ്മൃതിമണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി പുഷ്പചക്രം അർപ്പിക്കുന്നു

എൻ എൻ കുഞ്ഞുകൃഷ്ണപിള്ള സ്മൃതിമണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി പുഷ്പചക്രം അർപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Oct 19, 2026, 03:46 AM | 1 min read

വെഞ്ഞാറമൂട്

സിപിഐ എം വെഞ്ഞാറമൂട് ഏരിയകമ്മിറ്റി അംഗവും മാണിക്കൽ പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായിരുന്ന എൻ എൻ കുഞ്ഞുകൃഷ്ണപിള്ളയുടെ 25–ാം ചരമവാർഷികം ആചരിച്ചു. രാവിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്തു.കോലിയക്കോട് എൻ കൃഷ്ണൻനായർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ഡി കെ മുരളി, ഏരിയ സെക്രട്ടറി ഇ എ സലിം, ബി ബാലചന്ദ്രൻ, പി ജി സുധീർ, ആർ അനിൽ, എം എസ് രാജു, കെ സജീവ്, പ്രീത പ്രദീപ്, ആർ എസ് സുനിൽ, കെ സുരേഷ്‌കുമാർ, ഡി ശാന്തകുമാരി, എം സജി തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home