വിമാനത്താവളത്തിലെ അമിത പാർക്കിങ് ഫീസ്
നടപടിയെടുക്കുമെന്ന് എയർപോർട്ട് അതോറിറ്റി

തിരുവനന്തപുരം
വിമാനത്താവളത്തിലെ അമിത പാർക്കിങ് ഫീസ് ഒഴിവാക്കണമെന്നും ഓട്ടോ, ടാക്സി എന്നിവയ്ക്കടക്കം സൗജന്യ പിക്ക് അപ് ആൻഡ് ഡ്രോപ്പ് ഇൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കൗൺസിലർ കിൻസി ഐവിൻ കേന്ദ്ര വ്യോമയാന മന്ത്രാലയ സെക്രട്ടറിക്ക് നൽകിയ അപേക്ഷയിൽ നടപടിയെടുക്കാമെന്ന് എയർപോർട്ട് അതോറിറ്റി. വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള എയർപോർട്ട് അതോറിറ്റി ഡയറക്ടർ തുടർനടപടികൾക്കായി അദാനി എയർപോർട്ട് അധികൃതർക്ക് കത്ത് കൈമാറിയെന്ന് കൗൺസിലറെ അറിയിച്ചു. അദാനി എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് ടീമിൽനിന്ന് ഔദ്യോഗിക മറുപടിയും ലഭിച്ചു. യാത്രക്കാരുടെയും എയർപോർട്ടിനെ ആശ്രയിക്കുന്ന ഓട്ടോ, ടാക്സി ഡ്രൈവർമാരുടെയും ആശങ്കകളും നിർദേശങ്ങളും ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധനയ്ക്കും പരിഗണനയ്ക്കുമായി കൈമാറിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.








0 comments