"ജീവരക്ഷ 2026' ആംബുലന്സ് റാലി

ലോക ട്രോമാ ദിനത്തോടനുബന്ധിച്ച് ജെസിഐ അക്രഡിറ്റേഷനും എസ്പി മെഡിഫോര്ട്ട് ആശുപത്രിയും ചേർന്ന് സംഘടിപ്പിച്ച ചടങ്ങ്
തിരുവനന്തപുരം
ലോക ട്രോമാ ദിനത്തോടനുബന്ധിച്ച് റോഡ് സുരക്ഷയുടെയും അടിയന്തര ട്രോമാ പരിചരണത്തിന്റെയും പ്രാധാന്യം ഉയര്ത്തി ജെസിഐ അക്രഡിറ്റേഷനും എസ്പി മെഡിഫോര്ട്ട് ആശുപത്രിയും ചേർന്ന് "ജീവരക്ഷ 2026' ആംബുലന്സ് റാലി സംഘടിപ്പിച്ചു. സിറ്റി പൊലീസ് കമീഷണര് അരുള് ആര് ബി കൃഷ്ണ മുഖ്യാതിഥിയായി. എസ്പി മെഡിഫോര്ട്ട് ആശുപത്രി ചെയര്മാന് ഡോ. പി അശോകന്, ജോയിന്റ് ചെയര്മാന് സുബ്രഹ്മണ്യന് എന്നിവര് സംസാരിച്ചു. ആശുപത്രി എമര്ജന്സി ഫിസിഷ്യന് ഡോ. അരുണ് ആംബുലന്സ് ഡ്രൈവര്മാര്ക്ക് അപകടസമയത്തെ സമയബന്ധിത ഇടപെടല്, രോഗികളെ സുരക്ഷിതമായി കൈകാര്യം ചെയ്യല്, പ്രാഥമിക പരിചരണം, റോഡ് സുരക്ഷ, ജീവന് രക്ഷിക്കുന്നതില് അവരുടെ നിര്ണായക പങ്ക് എന്നിവയിൽ ബോധവൽക്കരണം നല്കി. ഫ്ലാഷ് മോബും സംഘടിപ്പിച്ചു.







0 comments