Deshabhimani

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌

ജില്ലാ മത്സരത്തിന്‌ സംഘാടകസമിതിയായി

Deshabhimani Aksharamuttam Talent Fest

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ ജില്ലാ മത്സരങ്ങളുടെ സംഘാടകസമിതി രൂപീകരണം എം നിയാസ് 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 19, 2026, 02:58 AM | 1 min read

കൊച്ചി


ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ ജില്ലാതല മത്സരങ്ങൾ 25ന്‌ എറണാകുളം ഗവ. ജിഎച്ച്‌എസിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി എം നിയാസ്‌ യോഗം ഉദ്‌ഘാടനം ചെയ്തു.


ദേശാഭിമാനി യൂണിറ്റ്‌ മാനേജർ പ്രദീപ്‌ മോഹൻ അധ്യക്ഷനായി. ന്യൂസ്‌ എഡിറ്റർ ടി ആർ അനിൽകുമാർ, കെഎസ്‌ടിഎ ജില്ലാ ജോയിന്റ്‌ സെക്രട്ടറി നിഷാദ്‌ബാബു, എസ്‌എഫ്‌ഐ ഏരിയ പ്രസിഡന്റ്‌ കെ നവീൻ, അക്ഷരമുറ്റം ജില്ലാ കോ– ഓർഡിനേറ്റർ എബി എബ്രഹാം, എ ബി അജയഘോഷ്‌ എന്നിവർ സംസാരിച്ചു. 251 അംഗ സംഘാടകസമിതിയും രൂപീകരിച്ചു.


ഭാരവാഹികൾ: എസ്‌ സതീഷ്‌ (ചെയർമാൻ), എബി എബ്രഹാം (ജനറൽ കൺവീനർ), എം നിയാസ്‌ (അക്കാദമിക്‌ കമ്മിറ്റി ചെയർമാൻ). 25ന്‌ രാവിലെ ഒന്പതിന്‌ മത്സരങ്ങൾ തുടങ്ങും. ക്വിസ്‌, പ്രസംഗം മത്സരങ്ങൾ, ശാസ്‌ത്ര പാർലമെന്റ്‌ എന്നിവയാണ്‌ ടാലന്റ്‌ ഫെസ്റ്റിൽ ഉണ്ടാകുക. ക്വിസ്‌ മത്സരത്തിൽ ഉപജില്ലയിലെ ഒന്നും രണ്ടും സ്ഥാനക്കാരും പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനക്കാരുമാണ്‌ പങ്കെടുക്കുക.


എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ്‌ ക്വിസ്‌. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളാണ്‌ ജില്ലാതലത്തിൽ ശാസ്‌ത്ര പാർലമെന്റിൽ പങ്കെടുക്കുക. ജില്ലതല മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാർ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home