Deshabhimani

ചെറായിയിലെ ലോഡ്‌ജിൽ അനാശാസ്യം

കോൺഗ്രസ്‌–ബിജെപി പ്രവർത്തകരായ 
4 പേർ അറസ്‌റ്റിൽ

Immoral activities at a lodge
വെബ് ഡെസ്ക്

Published on Oct 19, 2026, 02:47 AM | 1 min read

ചെറായി


ബീച്ച്‌ റോഡിലെ ‘മലയാളീസ്‌’ ലോഡ്‌ജിൽ സ്‌ത്രീകളെ എത്തിച്ച്‌ അനാശാസ്യം നടത്തിവന്ന നാലുപേർ അറസ്‌റ്റിൽ. ചെറായി പള്ളിപ്പുറം സ്വദേശികളായ മരോട്ടിക്കൽ വീട്ടിൽ ഹരി (55), ഇരുപതിൽപറന്പിൽ വീട്ടിൽ രമേഷ്‌ (49), വെച്ചിലേടത്ത്‌ വീട്ടിൽ സുമേഷ്‌ (42), വലിയതറ വീട്ടിൽ പ്രേംനാഥ്‌ (50) എന്നിവരാണ്‌ മുനന്പം പൊലീസിന്റെ പിടിയിലായത്‌. പിടിയിലായവർ കോൺഗ്രസ്‌–ബിജെപി സജീവപ്രവർത്തകരാണ്‌.


ഹരി മുന്പും അനാശാസ്യ പ്രവർത്തികൾ നടത്തിയതിന്‌ അറസ്‌റ്റിലായിട്ടുണ്ട്‌. പ്രേംനാഥ്‌ പൊലീസുകാരനെ ആക്രമിച്ച കേസിലെ പ്രതിയാണ്‌. കുപ്രസിദ്ധ ഗുണ്ടയും ബിജെപി പ്രവർത്തകനുമായ മുനന്പം കൃഷ്‌ണന്റെ സംഘത്തിൽ പ്രവർത്തിച്ചിരുന്ന ഇയാൾ നിരവധി ക്രിമിനൽക്കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്‌.


മറ്റുജില്ലകളിൽനിന്ന്‌ ഏജന്റുമാർവഴി ചെറായിയിൽ എത്തിക്കുന്ന സ്‌ത്രീകളെ ഉപയോഗിച്ചാണ്‌ അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്‌. ഇവർക്ക്‌ ലൈസൻസുണ്ടെന്ന്‌ പറഞ്ഞ്‌ സ്‌ത്രീകളെ തെറ്റിദ്ധരിപ്പിച്ചാണ്‌ സ്ഥലത്തെത്തിക്കുന്നതെന്നും എഫ്‌ഐആറിൽ പറയുന്നു.


​രഹസ്യവിവരത്തെത്തുടർന്ന്‌ ഞാറക്കൽ സിഐയുടെ നേതൃത്വത്തിൽ മുനന്പം പൊലീസ്‌ നടത്തിയ പരിശോധനയിൽ ലോഡ്‌ജിലെ മുറികളിൽനിന്ന്‌ നാലു സ്‌ത്രീകളെ കണ്ടെത്തി. ഇവരിൽനിന്നും ലോഡ്‌ജ്‌ നടത്തിപ്പുകാരിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ നാലുപേരെ അറസ്‌റ്റ്‌ ചെയ്‌തത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home