Deshabhimani

നടപ്പാത കൈയേറി പഴയ പൈപ്പുകൾ

ദുരിതത്തിലായി കാൽനടയാത്രക്കാർ

Water Authority

രാമേശ്വരം കനാൽ റോഡിലെ നടപ്പാതയിലിട്ടിരിക്കുന്ന പഴയ പൈപ്പ്

വെബ് ഡെസ്ക്

Published on Oct 19, 2026, 02:38 AM | 1 min read

മട്ടാഞ്ചേരി


കരുവേലിപ്പടി–രാമേശ്വരം കനാൽ റോഡിലെ നടപ്പാതയിൽ പഴയ പൈപ്പുകൾ കൂട്ടിയിട്ടത് കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു. ജല അതോറിറ്റിയുടെ പൈപ്പുകളാണ് ഇവിടെ ഉപേക്ഷിച്ചനിലയിൽ കിടക്കുന്നതെന്നാണ് പറയുന്നത്.


നിലവിൽ പ്രദേശത്ത് ജല അതോറിറ്റിയുടെ പ്രവൃത്തികളൊന്നും നടക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഈ സാഹചര്യത്തിൽ പൈപ്പുകൾ നടപ്പാതയിൽനിന്ന് മാറ്റാൻ തടസ്സമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. രാമേശ്വരം ക്ഷേത്രത്തിലേക്ക് തോപ്പുംപടി ഭാഗത്തുനിന്ന് കാൽനടയായി എത്തുന്നവർക്കും പൈപ്പുകൾ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.


നടപ്പാത ഉപയോഗിക്കാനാകാതെ കാൽനടയാത്രക്കാർ റോഡിലൂടെ സഞ്ചരിക്കുന്നത് വാഹനഗതാഗതത്തിനും തടസ്സമാകുന്നുണ്ട്. നടപ്പാതയിലെ പൈപ്പുകൾ അടിയന്തരമായി മാറ്റി കാൽനടയാത്ര സുഗമമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് യുവവെളിച്ചം സാമൂഹ്യ സാംസ്കാരികവേദി സെക്രട്ടറി ബാബു ഐസക്‌ ജോൺ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home