Deshabhimani

കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിൽ

പൊടിശല്യം രൂക്ഷം; യാത്രക്കാരും നാട്ടുകാരും ദുരിതത്തിൽ

NGO Quarters

കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് റോഡിൽ രൂക്ഷമായ പൊടിശല്യം കാരണം 
മൂക്കുപൊത്തി വാഹനമോടിക്കുന്ന യാത്രക്കാരൻ

വെബ് ഡെസ്ക്

Published on Oct 19, 2026, 02:41 AM | 1 min read

കാക്കനാട്


എൻജിഒ ക്വാർട്ടേഴ്സ് റോഡിൽ രൂക്ഷമായ പൊടിശല്യവും ചെളിശല്യവും കാരണം പ്രദേശവാസികളും യാത്രക്കാരും കടുത്ത ദുരിതത്തിൽ. സമീപത്തെ കേന്ദ്രസർക്കാർ സ്ഥാപനമായ എൻപിഒഎൽ വളപ്പിൽനിന്ന്‌ വികസനപ്രവൃത്തികളുടെ ഭാഗമായി ലോറികളിൽ മണ്ണ് നീക്കംചെയ്യുന്നതാണ് റോഡിൽ അപകടക്കെണിയാകുന്നത്.

രാത്രികളിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ, മണ്ണ് മൂടാതെയാണ് ടിപ്പറുകൾ സർവീസ് നടത്തുന്നത്.


ലോറികളിൽനിന്ന് വീഴുന്ന ചെളിയും മണ്ണും റോഡിൽ പറ്റിപ്പിടിച്ചുകിടക്കുകയാണ്. ചെറിയ മഴ പെയ്യുമ്പോൾ റോഡ് വഴുക്കലുള്ള ചെളിക്കളമാകും. മഴ മാറി വെയിൽ ഉറയ്ക്കുന്നതോടെ വാഹനങ്ങൾ കയറിയിറങ്ങി ഈ ചെളി ഉണങ്ങി കനത്ത പൊടിപടലങ്ങളായി മാറും. ഇത് കാൽനടക്കാർക്കും ഇരുചക്രവാഹനയാത്രികർക്കും സമീപവാസികൾക്കും വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്‌.


രാത്രികളിലെ മണ്ണുനീക്കം സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ നടത്താവൂ എന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. നിലവിൽ റോഡിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും അടിയന്തരമായി നീക്കണമെന്നും പൊടിശല്യം തടയാൻ ടാങ്കർലോറി ഉപയോഗിച്ച് റോഡിൽ വെള്ളം നനയ്ക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home