ജനാധിപത്യ സംരക്ഷണ പോരാട്ടത്തിൽ അണിചേരുക: പികെഎസ്

പട്ടികജാതി ക്ഷേമസമിതി ജില്ലാ കൺവൻഷൻ ദളിത് ശോഷൻ മുക്തി മഞ്ച് കേന്ദ്ര കമ്മിറ്റി അംഗം കെ സോമപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
ആലുവ
ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ അണിചേരണമെന്ന് പട്ടികജാതി ക്ഷേമസമിതി (പികെഎസ്) ജില്ലാ കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പട്ടികജാതി ഭവനനിർമാണ സഹായം 10 ലക്ഷമായി ഉയർത്തണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. ആലുവ സി കെ മുരളീധരൻ നഗറിൽ (മഹാത്മാഗാന്ധി ടൗൺഹാൾ) ചേർന്ന കൺവൻഷൻ ദളിത് ശോഷൻ മുക്തി മഞ്ച് (ഡിഎസ്എംഎം) കേന്ദ്ര കമ്മിറ്റി അംഗം കെ സോമപ്രസാദ് ഉദ്ഘാടനം ചെയ്തു.
തീരദേശ പരിപാലന നിയമം നിലവിലുള്ള പ്രദേശങ്ങളിലെ പട്ടികജാതി യുഎ നമ്പർ വീടുകൾക്ക് ആനുകൂല്യം ലഭ്യമാക്കുക, പട്ടികജാതി ക്വോട്ടയിൽ അനുവദിച്ച പെട്രോൾപമ്പുകളും ഗ്യാസ് ഏജൻസികളും യഥാർഥ പട്ടികജാതിക്കാർക്ക് തിരിച്ചു ലഭിക്കാനുള്ള നടപടിയെടുക്കുക തുടങ്ങി ആവശ്യങ്ങളും സമ്മേളനത്തിൽ ഉയർന്നു.
ജില്ലാ പ്രസിഡന്റ് കെ സി അയ്യപ്പൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കെ സുരേഷ് ബാബു പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ട്രഷറർ വി വി പ്രവീൺ രക്തസാക്ഷിപ്രമേയവും സംസ്ഥാനകമ്മിറ്റി അംഗം ഡോ. സി വി ഹരീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി സലിം, എൻ സി ഉഷ കുമാരി, ഷിജി ശിവജി, പികെഎസ് സംസ്ഥാന ട്രഷറർ വി ആർ ശാലിനി, പി ഒ സുരേന്ദ്രൻ, സ്വാഗതസംഘം കൺവീനർ എൽ എ മോഹനൻ, കെ കെ സുരേഷ് ബാബു, കെ വി ഷിബിൻ എന്നിവർ സംസാരിച്ചു.
അജിത് കുമാർ ഗോതുരത്ത് പ്രമേയങ്ങൾ അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ സി അയ്യപ്പൻ പതാക ഉയർത്തി. സമ്മേളനത്തിന് മുന്നോടിയായി പ്രകടനവും നാട്ടൻപാട്ട് അവതരണവും നടന്നു. ഭാരവാഹികൾ: വി വി പ്രവീൺ (പ്രസിഡന്റ്), എം കെ അഭി, എം പി മുരുകേശ്, കെ വി ഷീബൻ (വൈസ് പ്രസിഡന്റുമാർ), കെ കെ സുരേഷ് ബാബു (സെക്രട്ടറി), പി ടി അജിത്, എൽ എ മോഹനൻ, അജിത് കുമാർ ഗോതുരത്ത് (ജോയിന്റ് സെക്രട്ടറിമാർ). ഷിജി ശിവജി (ട്രഷറർ).









0 comments