പൊതുതോട് അടച്ച് റോഡ് നിർമാണം

ഉദയംപേരൂർ പഞ്ചായത്ത് ഏഴാംവാർഡിൽ പൊതുതോട് അടച്ച് റോഡ് നിർമിക്കുന്നു
ഉദയംപേരൂർ
നീരൊഴുക്ക് തടസ്സപ്പെടുത്തി പൊതുതോട് അടച്ച് റോഡ് നിർമിക്കുന്നതായി പരാതി. ഉദയംപേരൂർ പഞ്ചായത്തിലെ ഏഴാംവാർഡിലെ ചെമ്മായത്ത് ബൈറോഡിലാണ് പൊതുതോട് അടച്ച് റോഡ് നിർമിക്കുന്നത്. പ്രദേശവാസികളുടെ പരാതികൾ അവഗണിച്ചാണ് തോടടച്ച് റോഡ് നിർമിക്കുന്നത്.
നിലവിലുണ്ടായിരുന്ന ചെമ്മായത്ത് റോഡിന്റെ കിഴക്കുഭാഗത്തുനിന്നാണ് പൊതുമരാമത്ത് വകുപ്പ് പുതിയറോഡ് കരിങ്കല്ലുകെട്ടി നിർമിക്കുന്നത്. റോഡിന്റെ ഭാഗത്ത് കലുങ്ക് നിർമിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം നിരസിച്ചാണ് റോഡ് നിർമാണം. തോട്ടിൽ നീരൊഴുക്ക് തടസ്സപ്പെടുന്നതോടെ പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകുമെന്നാണ് പരാതി. ഇതുസംബന്ധിച്ച് പഞ്ചായത്തിലും ജലസേചനവകുപ്പിനും പ്രദേശവാസികൾ പരാതി നൽകി.









0 comments