സിഐടിയു സംസ്ഥാന സമ്മേളനം: പതാകദിനം 27ന്

സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വടവാതൂരിൽ സംഘടിപ്പിച്ച അഖില കേരള വടംവലി മത്സരത്തിൽനിന്ന്
കോട്ടയം നവംബർ ആറുമുതൽ ഒമ്പതുവരെ കോട്ടയത്ത് നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനം പുന്നപ്ര വയലാർ രക്തസാക്ഷിദിനമായ 27ന് ആചരിക്കും. ജില്ലയിൽ സിഐടിയു അംഗങ്ങളായ ഒരുലക്ഷം തൊഴിലാളികളുടെ വീടുകളിൽ പതാക ഉയർത്തും. യൂണിയൻ ഓഫീസുകൾ, തൊഴിലിടങ്ങൾ, ജങ്ഷനുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തുന്ന പതാകഉയർത്തൽ ചടങ്ങിൽ നൂറുകണക്കിന് തൊഴിലാളികളും കുടുംബാംഗങ്ങളും പങ്കാളികളാകും. ഓഫീസുകൾ അലങ്കരിച്ചും സംസ്ഥാന സമ്മേളനത്തിന്റെ പ്രാധാന്യം തൊഴിലാളികളിൽ എത്തിച്ചും പതാകദിനം വിജയിപ്പിക്കണമെന്ന് സ്വാഗതസംഘം ചെയർമാൻ ടി ആർ രഘുനാഥനും ജനറൽ സെക്രട്ടറി കെ അനിൽകുമാറും ട്രഷറർ റെജി സഖറിയയും അഭ്യർഥിച്ചു.









0 comments