എം വി ഗോവിന്ദന് ജന്മനാട്ടിൽ സ്വീകരണം

സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോവിന്ദനെ ആനയിച്ച് മോറാഴയിൽനടന്ന പ്രകടനം
മോറാഴ
മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി അറസ്റ്റ്വരിച്ച സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ജന്മനാട്ടിൽ സ്വീകരണം നൽകി. ഒഴക്രോം ടൗണിൽ ഏരിയാസെക്രട്ടറി കെ സന്തോഷ് ഹാരാർപ്പണം നടത്തി. ഒഴക്രോത്തുനിന്ന് ആനയിച്ച പ്രകടനം മോറാഴ കുഞ്ഞരായിലിൽ സമാപിച്ചു. യോഗത്തിൽ എം വി ഗോവിന്ദൻ സമരാനുഭവങ്ങൾ വിവരിച്ചു. ജില്ലാകമ്മിറ്റിയംഗം സി എം കൃഷ്ണൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം പി കെ ശ്യാമള, കെ ദാമോദരൻ, ടി ബാലകൃഷ്ണൻ, പി മുകുന്ദൻ, കെ ഗണേശൻ, വി സതീദേവി, ഒ സുഭാഗ്യം, സി അശോക് കുമാർ, ഒ സി പ്രദീപ്കുമാർ, വി പുരുഷോത്തമൻ തുടങ്ങിവർ പങ്കെടുത്തു. ഏരിയാസെക്രട്ടറി കെ സന്തോഷ് സ്വാഗതംപറഞ്ഞു.









0 comments