ഡൽഹി സമര പോരാളികൾക്ക് സ്വീകരണം നൽകി

ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി–യുവജന സമരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ ഡിവൈഎഫ്ഐ നേതാക്കൾക്ക് കാസർകോട് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം സുമതി ഉദ്ഘാടനംചെയ്യുന്നു
കാസർകോട്
തെരഞ്ഞെടുപ്പ് അട്ടിമറിക്ക് നേതൃത്വം നൽകിയ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്, ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി–യുവജന സമരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ ജില്ലയിലെ ഡിവൈഎഫ്ഐ നേതാക്കൾക്ക് സ്വീകരണംനൽകി. ഒക്ടോബർ 10മുതൽ 16വരെയുള്ള സമരപോരാട്ടത്തിൽ പങ്കെടുത്ത ജില്ലാ ജോയിന്റ് സെക്രട്ടറി കെ മഹേഷ്, സെക്രട്ടറിയറ്റ് അംഗം ദർശന ജയപുരം എന്നിവരെ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കാസർകോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു. മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം സുമതി ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി ഗീനീഷ് അധ്യക്ഷനായി. ജില്ലാ ട്രഷറർ കെ ആർ അനിഷേധ്യ, വൈസ്പ്രസിഡന്റുമാരായ സുഭാഷ് പാടി, നസറുദീൻ മലങ്കര, ബി വൈശാഖ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം വി രതീഷ് സ്വാഗതംപറഞ്ഞു.









0 comments