സംരക്ഷണഭിത്തി തകർന്നു
വീട് അപകടാവസ്ഥയിൽ: അവഗണിച്ച് പഞ്ചായത്ത് അധികൃതർ

പാലക്കുഴ പാലനിൽക്കുംതടം ഉന്നതിയിലെ ചൊവേലിക്കുടി സി എൻ സുരേന്ദ്രന്റെ വീടിന്റെ അടിത്തറ ഇളകിയ നിലയിൽ
കൂത്താട്ടുകുളം
തകർന്ന വീട് ഏതു സമയവും തങ്ങളുടെ ജീവനെടുക്കുമെന്ന ആശങ്കയിൽ ഒരു കുടുംബം. പാലക്കുഴ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ പാലനിൽക്കുംതടം ഉന്നതിയിലെ ചൊവേലിക്കുടി സിഎൻ സുരേന്ദ്രന്റെ വീടാണ് അടിത്തറ തകർന്നിരിക്കുന്നത്.
രണ്ട് കിടപ്പുമുറിയുടെയും അകവശത്ത് നാലിഞ്ച് വീതിയിൽ വിള്ളൽ രൂപപ്പെട്ടു. ഭിത്തി പുറത്തേക്ക് ചരിഞ്ഞ നിലയിലാണ്. അടിത്തറ ഇളകി മാറിയിട്ടുണ്ട്. കനത്ത മഴയിൽ ഉന്നതിയിലെ സംരക്ഷണഭിത്തി ഇടിഞ്ഞതോടെയാണ് അതിനോട് ചേർന്ന് നിൽക്കുന്ന വീടും തകർന്നത്.
നിരവധി തവണ പഞ്ചായത്തിനെ സമീപിച്ചെങ്കിലും വീട് നവീകരിക്കാൻ പണം അനുവദിച്ചില്ല. അടുത്ത മഴയിൽ മണ്ണൊലിപ്പുണ്ടായാൽ വീട് തകരുന്ന അവസ്ഥയിലാണ്.









0 comments