ഗാന്ധിജയന്തി ക്വിസ്
കറുകുറ്റി പഞ്ചായത്തിന് ഒന്നാംസ്ഥാനം

ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾ പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചനോടൊപ്പം
അങ്കമാലി
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഗാന്ധിജയന്തി ക്വിസിൽ കറുകുറ്റി പഞ്ചായത്ത് ഒന്നാസ്ഥാനം കരസ്ഥമാക്കി. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലേയും ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പഞ്ചായത്തുകളിലേയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്പ്പെടെ മൂന്നൂറോളം പേര് പങ്കെടുത്തു.
ജനപ്രതിനിധികളുടെ വിഭാഗത്തില് ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി ദേവസിക്കുട്ടി ഒന്നാംസ്ഥാനം നേടി. കറുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി ബാബു, അംഗം ഹണി രാകേഷ് എന്നിവര്ക്കാണ് രണ്ടാംസ്ഥാനം. ഉദ്യോഗസ്ഥവിഭാഗത്തില് തുറവൂര് പഞ്ചായത്ത് ഹെഡ് ക്ലര്ക്ക് ഷിജി കെ ജയചന്ദ്രനാണ് ഒന്നാംസ്ഥാനം. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ജസ്ന ഇ ജോസ്, ടി എം വിശ്വാഖ് എന്നിവര്ക്ക് രണ്ടാംസ്ഥാനവും. അങ്കണവാടി വര്ക്കര് വിഭാഗത്തില് കറുകുറ്റി പഞ്ചായത്തിലെ ടി കെ മോനിഷ ഒന്നാംസ്ഥാനം നേടി. അങ്കമാലി നഗരസഭയിലെ പി ഒ ഗ്രേസിക്കാണ് രണ്ടാംസ്ഥാനം.
അങ്കണവാടി ഹെല്പ്പര്മാരുടെ വിഭാഗത്തില് കാഞ്ഞൂര് പഞ്ചായത്തിലെ എ എം ഷമീറ ഒന്നാംസ്ഥാനം നേടി. അങ്കമാലി നഗരസഭയിലെ കെ ജെ പ്രിന്സി, കെ യു സ്മിത എന്നിവര് രണ്ടാംസ്ഥാനവും നേടി. പിഎസ്-സി പഠിതാക്കളുടെ വിഭാഗത്തില് അന്സ വര്ഗീസ് ഒന്നാംസ്ഥാനവും അനു ബെഞ്ചമിന്, നിഖില് സരസന് എന്നിവര് രണ്ടാംസ്ഥാനവും നേടി.
വിജയികള്ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചന് ട്രോഫികള് സമ്മാനിച്ചു. വൈസ് പ്രസിഡന്റ് ടി എം വര്ഗീസ് അധ്യക്ഷനായി. കെ വി പോളച്ചന്, ലതിക ശശികുമാര്, ഷൈന് പോള്, ബിഡിഒ കെ ജെ അമല്ദാസ് എന്നിവര് സംസാരിച്ചു.









0 comments