സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ജില്ലാ സമ്മേളനം
മിനിമം വേതന വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കണം

ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ കെ ഏലിയാസ് ഉദ്ഘാടനം ചെയ്യുന്നു
കോലഞ്ചേരി
സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതന വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കണമെന്ന് ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ സിഐടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കരാർത്തൊഴിലാളികൾക്ക് അടിസ്ഥാന ശമ്പളം നൽകുക, ആരോഗ്യപ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ കെ ഏലിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് അജയകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സോളി മാത്യു, പ്രസിഡന്റ് പി ആർ റെനീഷ്, സിഐടിയു ജില്ലാ കമ്മിറ്റി അംഗം എം എൻ മോഹനൻ, എസ് റിജോ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പി ആർ റെനീഷ് (പ്രസിഡന്റ്), കെ എസ് അജയകുമാർ, കെ ബി സുരേഷ്, എം യു മായ (വൈസ് പ്രസിഡന്റുമാർ), സോളി മാത്യു (സെക്രട്ടറി), കെ എൻ റിജോ, ബിന്ദു ഷാജി, കെ ഡി ലത (ജോയിന്റ് സെക്രട്ടറിമാർ), എൻ ആർ ഹനീഷ (ട്രഷറർ).









0 comments