Deshabhimani

ബാലസംഘം ജില്ലാ സമ്മേളനം സമാപിച്ചു

സ്കൂളുകളിൽ പോഷകാഹാരം വെട്ടിക്കുറച്ചത്‌ പിൻവലിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2026, 12:00 AM | 1 min read

തിരുവനന്തപുരം

സ്കൂളുകളിൽ പോഷകാഹാരം വെട്ടിക്കുറയ്ക്കുന്ന സംസ്ഥാന സർക്കാർ നിലപാട് പിൻവലിക്കണമെന്ന്‌ ബാലസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നയുടൻ സ്കൂളുകളിൽ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന പോഷകസമൃദ്ധമായ മെനു വെട്ടിച്ചുരുക്കി. ഉച്ചഭക്ഷണംപോലും മുടക്കുന്ന അവസ്ഥയിലെത്തി. പൊതുവിദ്യാലയങ്ങളെയും പ്രീ-പ്രൈമറികളെയും അങ്കണവാടികളെയും തകർക്കാനുള്ള ഇ‍ൗ ബോധപൂർവമായ ഗൂഢാലോചനയിൽനിന്ന്‌ പിന്തിരിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന പവർകട്ട് പൂർണമായും ഒഴിവാക്കണം, സ്‌കൂളുകളുടെ അടിസ്ഥാനസ‍ൗകര്യ വികസനത്തിന്‌ സഹായകരമായ കിഫ്‌ബിയെ തകർക്കരുത്‌, സ്കൂളുകളിൽ സ്റ്റുഡന്റ്‌സ് പാരന്റ്‌സ് ടീച്ചേഴ്സ് അസോസിയേഷൻ (എസ്‌പിടിഎ) കമ്മിറ്റികൾ രൂപീകരിക്കുക, പഞ്ചായത്ത് അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് കൗൺസലിങ്‌ സെന്ററുകൾ സംഘടിപ്പിക്കുക, വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ ഇടപെടലുകൾ അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങളും അംഗീകരിച്ചു. എൻ മോഹനപ്രസാദ്‌, രാമലക്ഷ്‌മണൻ നഗറിൽ (കിളിമാനൂർ ട‍ൗൺഹാൾ) നടന്ന സമ്മേളനത്തിൽ 19 ഏരിയയിൽനിന്നായി 350 പ്രതിനിധികൾ പങ്കെടുത്തു. ചർച്ചയ്ക്ക്‌ സംസ്ഥാന വൈസ് പ്രസിഡന്റ് അഭിരാം രഞ്ജിത്ത്, ജില്ലാ സെക്രട്ടറി അമൽ ഗിരീഷ്, കൺവീനർ ടി ഗോപകുമാർ എന്നിവർ മറുപടി പറഞ്ഞു. സമാപന പൊതുസമ്മേളനം ഗ്രാൻഡ്‌ മാസ്റ്റർ ജി എസ്‌ പ്രദീപ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ആർ ജെ ആമിന അധ്യക്ഷയായി. സെക്രട്ടറി അമൽ ഗിരീഷ്, സംസ്ഥാന പ്രസിഡന്റ് പ്രവിഷ പ്രമോദ്, ബി എസ് ദേവിക, സി വിജയകുമാർ, പി കൃഷ്ണൻ, അതുൽ രവി, ജയചന്ദ്രൻ, ഷമീന നൗഷാദ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home