Deshabhimani

​ഗ്യാനേഷിന്റെ രാജി:​ രാജ്യതലസ്ഥാനത്ത് ഇന്നും ശക്തമായ പ്രതിഷേധം

delhi jantarmantar 2.0 protest
വെബ് ഡെസ്ക്

Published on Oct 18, 2026, 10:30 PM | 1 min read

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇന്നും ശക്തമായ പ്രതിഷേധമുണ്ടായി. കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങൾ രാജ്യതലസ്ഥാനത്ത് അലയടിക്കുകയാണ്. അതേസമയം ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ അടുത്ത ഞായറാഴ്ചയോടെ പ്രതിഷേധം വീണ്ടും ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യാ സഖ്യം. നവംബർ ഒന്നിന് രാംലീല മൈതാനിയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന മഹാറാലിക്ക് മുന്നോടിയായി പ്രതിഷേധങ്ങൾ ശക്തമാക്കാനാണ് നീക്കം.


27 ന് ഡൽഹിയിൽ സി പി ഐ മനുഷ്യ ചങ്ങലയും തീർക്കും. ദസറക്ക് ഇടവേള നൽകിയുള്ള പ്രതിഷേധം 25 ഓടെ വീണ്ടും സജീവമാക്കാനാണ് നീക്കം. അടുത്ത ശനിയാഴ്ചയോടെ ഡൽഹിം യിലെത്താനുള്ള നിർദ്ദേശം എം പിമാർക്ക് നൽകും. ഏറ്റവുമൊടുവിൽ സുപ്രീം കോടതിയിലേക്ക് നടത്തിയ റാലിയുടെ മോഡലിൽ കൂടുതൽ പങ്കാളിത്തം ഉറപ്പ് വരുത്തിയാകും പ്രതിഷേധം. എം പിമാർക്ക് പുറമെ സംസ്ഥാനങ്ങളിൽ നിന്നും നേതാക്കളെയും പ്രവർത്തകരെയും ഡൽഹിയിലെത്തിക്കും.


പ്രക്ഷോഭങ്ങളിൽ നിന്നും പിന്നോട്ടില്ലെന്ന്‌ സിജെപി സ്ഥാപക നേതാവ്‌ അഭിജീത്‌ ദിപ്‌കെ പറഞ്ഞു. സഹപ്രവർത്തകരായ സ‍ൗരവ്‌ ദാസും അശുതോഷ്‌ റങ്കയും മോചിതരായ ശേഷം തുടർപ്രക്ഷോഭത്തിന്റെ തന്ത്രങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം ഞായറാഴ്‌ച്ച പ്രതികരിച്ചു.അതേസമയം‍, ഗ്യാനേഷ്‌ കുമാർ അടിയന്തിരമായി രാജിവെക്കണമെന്നും തെരഞ്ഞെടുപ്പ്‌ കമീഷനിൽ സമഗ്രമായ അഴിച്ചുപണി വേണമെന്നും കോൺഗ്രസ്‌ ജനറൽസെക്രട്ടറി (കമ്യൂണിക്കേഷൻസ്‌ )ജയറാം രമേശ്‌ ആവശ്യപ്പെട്ടു. ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ രാഷ്ട്രീയ പാർടികൾക്ക്‌ വോട്ടർപട്ടിക തിരഞ്ഞ്‌ പരിശോധിക്കാവുന്ന പിഡിഎഫ്‌ രൂപത്തിൽ കൈമാറുമെന്നത്‌ ഉൾപ്പടെയുള്ള തീരുമാനങ്ങൾ എടുത്തു. എന്നാൽ, ഇ‍ൗ നടപടികൾ കൊണ്ട്‌ എസ്‌ഐആർ ദുരൂഹതകൾ പൂർണമായും പരിഹരിക്കപ്പെടുന്നില്ല. എസ്‌ഐആറിലും തെരഞ്ഞെടുപ്പ്‌ കമീഷനിലുള്ള പൊതുജനവിശ്വാസ്യത നഷ്ടപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.


വോട്ടവകാശം സംരക്ഷിക്കണം, എസ്ഐആർ റദ്ദാക്കണം, ഗ്യാനേഷ്‌ കുമാറിനെ നീക്കി വിചാരണ ചെയ്യണം, ജന്തർമന്തറിലെ പ്രതിഷേധ വിലക്ക്‌ നീക്കണം – തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ഇ‍ൗ മാസം 23ന്‌ രാജ്യവ്യാപകമായി മാർച്ച്‌ സംഘടിപ്പിക്കുമെന്ന്‌ ‘പീപ്പിൾ എഗെയ്ൻസ്‌റ്റ്‌ എസ്‌ഐആർ’ അറിയിച്ചു







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home