Deshabhimani

ഭാര്യയായി അംഗീകരിക്കണം; ലിവിങ് പങ്കാളിയെ കൊന്ന് വിവാഹിതനായ യുവാവ്; മൃതദേഹം മുതലകൾക്ക് തിന്നാൻ നൽകി

crime
വെബ് ഡെസ്ക്

Published on Oct 18, 2026, 10:24 PM | 1 min read

ഭോപ്പാല്‍: ലിവിങ് പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം മുതലകൾക്ക് കഴിക്കാൻ നൽകി യുവാവ്. മധ്യപ്രദേശിലെ ഭിണ്ഡിലാണ് സംഭവം. കാണാതായ ബീഹാർ സ്വദേശിനിയായ നഴ്സിംഗ് ഓഫീസർ സ്നേഹലതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലുള്ള പച്നദ നദിയിലേക്ക് തള്ളിയതായി പ്രതിയായ സത്യപ്രകാശ് പറഞ്ഞു.


ചോദ്യം ചെയ്യലിൽ പ്രതിയായ സത്യപ്രകാശ് സ്നേഹലതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞതായി സമ്മതിച്ചു. വ്യാഴാഴ്ച പോലീസ് ഇയാളെ സംഭവസ്ഥലത്തെത്തിച്ച് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിട്ടില്ല.


സ്വകാര്യ കോളേജിലെ പഠനകാലത്താണ് ബീഹാർ സ്വദേശിനിയായ സ്നേഹലതയും അവിടെ ജീവനക്കാരനായിരുന്ന സത്യപ്രകാശും പരിചയപ്പെടുന്നത്. വിവാഹിതനായിരുന്ന സത്യപ്രകാശുമായി സ്നേഹലത ലിവ്-ഇൻ ബന്ധത്തിലായിരുന്നു. ഇവർക്ക് 10 മാസം പ്രായമുള്ള ഒരു മകനുണ്ട്. കുഞ്ഞിന്റെ അവകാശത്തെച്ചൊല്ലിയും തന്നെ ഭാര്യയായി അംഗീകരിക്കണമെന്ന് സ്നേഹലത ആവശ്യപ്പെട്ടതിനെച്ചൊല്ലിയും ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു.


ഒക്ടോബർ 8ന് കാൺപൂരിലേക്ക് ഷോപ്പിംഗിന് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്താണ് സത്യപ്രകാശ് സ്നേഹലതയെ കൂട്ടിക്കൊണ്ടുപോയത്. പിന്നീട് കാണാതായതോടെ ഇയാൾ തന്നെ പൊലീസിൽ പരാതി നൽകുകയും ലഘുലേഖകൾ അച്ചടിച്ച് വിതരണം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.


സംഭവമറിഞ്ഞ് സ്നേഹലതയുടെ കുടുംബം ബീഹാറിലെ നാലന്ദയിൽ നിന്ന് ഭിണ്ഡിലെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ കടുത്ത നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മൃതദേഹത്തിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. മുതലകൾ നിറഞ്ഞ പുഴയിൽ മൃതദേഹം എറിഞ്ഞാൽ അത് മുതലകൾ ഭക്ഷണമാക്കുമെന്നും തെളിവുകൾ അവശേഷിക്കില്ലെന്നും കരുതിയാണ് പ്രതി ഇപ്രകാരം ചെയ്തതെന്നാണ് കരുതുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home