ad
Deshabhimani

വ്യാജമദ്യ കേന്ദ്രം: പ്രതി അറസ്റ്റിൽ

വ്യാജ മദ്യം നിർമിച്ചതിന് പിടിയിലായ സുൽഫിക്കർ

വ്യാജ മദ്യം നിർമിച്ചതിന് പിടിയിലായ സുൽഫിക്കർ

വെബ് ഡെസ്ക്

Published on Jul 31, 2026, 02:16 AM | 1 min read

വഞ്ചിയൂർ

വിലകുറഞ്ഞ മദ്യം വാങ്ങി കുപ്പിമാറ്റി വിലയേറിയ വിദേശമദ്യമെന്ന പേരിൽ വിൽക്കുന്ന കേന്ദ്രം എക്സൈസ് കണ്ടെത്തി. ഈഞ്ചയ്ക്കൽ സ്വദേശി ഹാഷിം സുൽഫിക്കർ പിടിയിലായി. ​ജവാൻ ഉൾപ്പെടെയുള്ള മദ്യത്തിൽ എസൻസും മറ്റും ചേർത്ത് ബ്ലാക്ക് ലേബൽ, ഷിവാസ് റീഗൽ ബ്രാൻഡുകളുടെ കുപ്പികളിലാക്കി വിൽക്കുകയാണ്‌. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 14 ലിറ്റർ വ്യാജമദ്യവും ആറര ലിറ്റർ സാധാരണ മദ്യവും പിടിച്ചെടുത്തു. ​നഗരത്തിന്റെ പല ഭാഗത്തും വ്യാജമദ്യം വിറ്റതായി എക്സൈസിന് ഇയാൾ മൊഴി നൽകി. ഓണം ലക്ഷ്യമിട്ട് ബാറുകളിലടക്കം ഇത്തരം മദ്യം എത്താൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home