ad
Deshabhimani

പിക്കപ്പ് വാൻ മറിഞ്ഞു

Accident

വളഞ്ഞവഴി ബീച്ച് റോഡിൽ നിയന്ത്രണം തെറ്റി മറിഞ്ഞ പിക്കപ്പ് വാൻ

വെബ് ഡെസ്ക്

Published on Jul 31, 2026, 02:16 AM | 1 min read

അമ്പലപ്പുഴ

പിക്കപ്പ്‌ വാൻ കട തകർത്ത് വീടിന് മുന്നിൽ താഴ്‌ചയിലേക്ക് മറിഞ്ഞു. വളഞ്ഞവഴി റെയിൽവേ ക്രോസിന് കിഴക്ക് ബീച്ച് റോഡിൽ ബുധൻ രാത്രിയാണ്‌ അപകടം. വടക്കുഭാഗത്തുള്ള ഇടറോഡിൽനിന്ന് ബീച്ച് റോഡിലേക്ക് പ്രവേശിച്ച വാൻ നിയന്ത്രണം തെറ്റി താഴ്‌ചയിലേക്ക് വീഴുകയായിരുന്നു. റോഡരികിൽ പ്രവർത്തിച്ചിരുന്ന കമ്പിവളപ്പിൽ സുരേഷിന്റെ ഉടമസ്ഥതയിലുള്ള ലോട്ടറി വിൽപ്പനത്തട്ടും സൈക്കിളും തകർത്താണ് വാഹനം മറിഞ്ഞത്. വിൽപ്പനയ്‌ക്ക്‌ കരുതിയ നിരവധി ലോട്ടറി ടിക്കറ്റുകളും ഉപയോഗശൂന്യമായി. ഒരുലക്ഷത്തോളം രൂപയുടെ നഷ്‌ടമുണ്ടായതായി സുരേഷ് പറഞ്ഞു. സമീപത്തെ വൈദ്യുത പോസ്‌റ്റിലും ഇടിച്ചു. റോഡിന് സമീപത്തെ വീട്ടിലെ ടാപ്പുകളും പൈപ്പുകളും അപകടത്തിൽ തകർന്നു. ഈ ഭാഗത്തെ വൈദ്യുതി ബന്ധവും ഏറെ നേരം നിലച്ചു. വാൻ അമിതവേഗത്തിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഡ്രൈവർ ഓടിരക്ഷപ്പെട്ടു. അമ്പലപ്പുഴ പൊലീസ് നടപടി സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home