print edition ദേശീയ ജൂനിയർ സ്‌കൂൾ അത്‌ലറ്റിക്‌സ് ; കേരളത്തിന് രണ്ട് റിലേ സ്വർണം

4x100 മീറ്റർ റിലേയിൽ സ്വർണം നേടിയ കേരളത്തിന്റെ പെൺകുട്ടികൾ
ലഖ്നൗ
ദേശീയ ജൂനിയർ (അണ്ടർ 17) സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് റിലേയിൽ രണ്ട് സ്വർണം. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 4x100 മീറ്റർ റിലേയിലാണ് ഒന്നാമതെത്തിയത്. മീറ്റ് ഇന്ന് അവസാനിക്കെ കേരളത്തിന് രണ്ട് സ്വർണവും ഒരു വെള്ളിയും അടക്കം എട്ട് മെഡലായി. ഇന്നലത്തെ രണ്ടെണ്ണമടക്കം അഞ്ച് വെങ്കലവുമുണ്ട്.
ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരം ജി വി രാജയിലെ കെ ശ്രീഹരി മൂന്നാം സ്ഥാനം നേടി. പെൺകുട്ടികളുടെ 1500 മീറ്റർ ഓട്ടത്തിൽ കെ നിവേദ്യക്കും മൂന്നാംസ്ഥാനമാണ്.

4x100 മീറ്റർ റിലേയിൽ സ്വർണം നേടിയ കേരളത്തിന്റെ ആൺകുട്ടികൾ
റിലേയിലെ ഇരട്ട സ്വർണം കേരളത്തിന്റെ പോയിന്റ് ഇരുപത്തേഴായി ഉയർത്തി. ടി എം അതുൽ, ജിയോ ഐസക്, എസ് സിനിൽ, ശ്രീഹരി ബിനു എന്നിവരാണ് സ്വർണം നേടിയ ആൺകുട്ടികളുടെ റിലേ ടീം. പെൺകുട്ടികളിൽ സ്വർണക്കുതിപ്പ് നടത്തിയത് നന്ദന, മിഥുന, ദേവനന്ദ, ജിൽഷ ജിനിൽ എന്നിവരാണ്. ഇന്ന് നടക്കുന്ന 4x400 മീറ്റർ റിലേയിൽ കേരളം ഫൈനലിലെത്തിയിട്ടുണ്ട്.









0 comments