Deshabhimani

കീറിയ നോട്ടിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് മർദനം; ഡെലിവറി ജീവനക്കാരനായ 24കാരൻ ജീവനൊടുക്കി

a
വെബ് ഡെസ്ക്

Published on Oct 22, 2026, 05:34 PM | 1 min read

ന്യൂഡൽഹി: പത്തു രൂപയുടെ കീറിയ നോട്ടിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് മർദനത്തിനിരയായ ഇരുപത്തിനാലുകാരൻ ജീവനൊടുക്കി. കിഴക്കൻ ഡൽഹിയിലെ ഈസ്റ്റ് വിനോദ് നഗറിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെലിവറി ജീവനക്കാരനായ സമീർ ഹുസൈൻ ആണ് ജീവനൊടുക്കിയത്.


ഒക്ടോബർ നാലാം തീയതി രാത്രി പതിനൊന്നു മണിയോടെ സമീർ ഹുസൈൻ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് പരാതിപ്പെട്ടിരുന്നു. ഡെലിവറിക്കുള്ള പണമായി നൽകിയ കീറിയ കറൻസി നോട്ട് സ്വീകരിക്കാൻ വിസമ്മതിച്ചതിന് രണ്ട് താമസക്കാർ തന്നെ മർദിച്ചെന്നായിരുന്നു പരാതി.


ഓർഡർ ചെയ്തിരുന്ന കോഫി നൽകാനാണ് സമീർ എത്തിയത്. പണം നൽകാൻ പ്രായമായ ഉപഭോതാവ് പത്തുമുതൽ പതിനഞ്ച് മിനിറ്റോളം എടുത്തു. ഒടുവിൽ നൽകിയ പണത്തിൽ ഒരു കീറിയ പത്തു രൂപ നോട്ടുണ്ടായിരുന്നു. ഇതിനെതിരെ സമീർ പ്രതികരിച്ചപ്പോൾ, "എടുത്താലും ഇല്ലെങ്കിലും കുഴപ്പമില്ല" എന്നായിരുന്നു ഉപഭോതാവിന്റെ മറുപടി.


തുടർന്ന് മറ്റൊരാൾ എത്തി തന്നെ നിരവധി തവണ അടിച്ചതായി സമീർ പറഞ്ഞു. കൂടാതെ തന്റെ ഇടത്തരം കുടുംബ പശ്ചാത്തലത്തെക്കുറിച്ച് പറഞ്ഞ് ആ വ്യക്തി തന്നെ പരിഹസിച്ചതായും സമീർ ആരോപിച്ചിരുന്നു. അടുത്ത ദിവസം സമീർ വിഷാംശം കഴിച്ച് ആത്ഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഒക്ടോബർ അഞ്ചിന് ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഒക്ടോബർ ഇരുപതിനാണ് മരിച്ചത്. സംഭവത്തിൽ രാകേഷ് എന്ന ബണ്ടി (30), റാംപാൽ സിംഗ് (65) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.





(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home