Deshabhimani

മണ്ണിടഞ്ഞ്‌ ട്രെയിൻ പാളംതെറ്റിയ സംഭവം : കൊല്ലത്തേക്കുള്ള ട്രെയിനുകൾ ഓടിയെത്തിയത്‌ 4 മണിക്കൂർ വൈകി

jan shatabdi train
വെബ് ഡെസ്ക്

Published on Oct 22, 2026, 05:37 PM | 1 min read

കൊല്ലം: കന്യാകുമാരി–തിരുവനന്തപുരം പാതയിൽ പാറശാല റെയിൽവേ സ്‌റ്റേഷന്‌ സമീപം ട്രാക്കിൽ മണ്ണിടഞ്ഞുവീണ്‌ ബിലാസ്‌പൂർ–തിരുന്നെൽവേലി സൂപ്പർഫാസ്റ്റ് പാളംതെറ്റി ഗതാഗതം തടസ്സപ്പെട്ടതിനാൽ കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകൾ ഓടിയെത്തിയത്‌ മണിക്കൂറുകൾ കഴിഞ്ഞ്‌. ഇതുമൂലം തിരുവനന്തപുരം, വർക്കല, പരവൂർ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ശാസ്‌താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, കോട്ടയം, എറണാകുളം ഭാഗത്തേക്കുള്ള ആയിരകണക്കിന്‌ യാത്രക്കാരും ട്രെയിനുലും സ്‌റ്റേഷനുകളിലുമായി കുടുങ്ങി.

തിരുവനന്തപുരം–മംഗലാപുരം പരശുറാം എക്സ്പ്രസ്, മധുര–പുനലൂർ എക്‌സ്‌പ്രസ്‌ തുടങ്ങിയ ട്രെയിനുകളാണ്‌ നാല്‌ മണിക്കൂറോളം വൈകിയത്‌. രാവിലെ 7.25ന്‌ കൊല്ലം സ്‌റ്റേഷനിൽ എത്തേണ്ട പരശുറാം വ്യാഴാഴ്‌ച എത്തിയത്‌ 11.30ന്‌. മധുര– പുനലൂർ 12.50നും ജയന്തി 2.25നും അനന്തപുരി ഉച്ചകഴിഞ്ഞ്‌ മൂന്നിനുമാണ്‌ കൊല്ലത്ത്‌ എത്തിയത്‌. രാവിലെ 10ന്‌ കൊല്ലത്ത്‌ എത്തുന്ന നാഗർകോവിൽ–കൊല്ലം ട്രെയിനും വൈകിട്ട്‌ 3.40ന്‌ തിരികെ പോകുന്ന കൊല്ലം–നാഗർകോവിൽ ട്രെയിനും റദ്ദാക്കി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home