Deshabhimani

print edition ദേശീയ അമ്പെയ്‌ത്ത്‌ ; ധീരജിനും 
അങ്കിതക്കും സ്വർണം

national archery championship 2026

ദേശീയ റാങ്കിങ് അമ്പെയ്--ത്ത് ചാമ്പ്യൻഷിപ്പിൽ ജാർഖണ്ഡിന്റെ അങ്കിത ഭഗത് സ്വർണത്തിലേക്ക് ലക്ഷ്യം തൊടുത്തപ്പോൾ 
/ ഫോട്ടോ: സുനോജ് നെെനാൻ മാത്യു

വെബ് ഡെസ്ക്

Published on Feb 19, 2026, 04:04 AM | 1 min read


കൊച്ചി

ദേശീയ റാങ്കിങ് അമ്പെയ്‌ത്ത്‌ ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ റീകർവ് ഇനത്തില്‍ സർവീസസിന്റെ ഒളിമ്പ്യൻ ധീരജ്‌ ബൊമ്മ ദേവരയും വനിതകളിൽ ജാർഖണ്ഡിന്റെ -അങ്കിത ഭഗതും സ്വര്‍ണം നേടി. പുരുഷന്മാരുടെ കോമ്പ‍ൗണ്ട് ഇനത്തില്‍ ഗണേഷ് മണിരത്നവും (അന്ധ്രപ്രദേശ്) വനിതകളില്‍ അവനീത് കൗറും (പഞ്ചാബ്) ഒന്നാമതെത്തി.


റീകർവ് പുരുഷന്മാരിൽ ബി രാഹുൽ (സർവീസസ്) വെള്ളിയും മായങ്ക് കുമാർ (ഹരിയാന) വെങ്കലവും നേടി. വനിതകളിൽ പഞ്ചാബിന്റെ സിമ്രാൻ കൗറിനാണ്‌ വെള്ളി. ഒളിമ്പ്യൻ ദീപിക കുമാരി മൂന്നാംസ്ഥാനത്തായി. കോമ്പ‍ൗണ്ട് പുരുഷവിഭാഗത്തിൽ ഋഷഭ് യാദവ് (ഹരിയാന) വെള്ളിയും കുണ്ടേല വെങ്കിടാതിരി വെങ്കലവും കരസ്ഥമാക്കി. വനിതകളിൽ അതിഥി ഗോവിചന്ദ് സ്വാമി വെള്ളിയും മായാബിഷോണി വെങ്കലവും സ്വന്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home