Deshabhimani

ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം: കർശന നിയന്ത്രണങ്ങളുമായി അധികൃതർ

delhi air pollution
വെബ് ഡെസ്ക്

Published on Nov 07, 2026, 08:11 AM | 1 min read

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം വൻതോതിൽ ഉയർന്നതിനെ തുടർന്ന് 'ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ' മൂന്നാം ഘട്ട നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തി. എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനാണ് വെള്ളിയാഴ്ച ഈ ഉത്തവിറക്കിയത്. ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി എയർ ക്വാളിറ്റി ഇൻഡക്സ് 382 രേഖപ്പെടുത്തി 'വളരെ മോശം' അവസ്ഥയിലെത്തിയ സാഹചര്യത്തിലാണ് നടപടി.


ശനിയാഴ്ച രാവിലെയോടെ ശരാശരി എക്യുഐ 366 ആയി തുടരുന്നുണ്ടെങ്കിലും, നഗരത്തിലെ 22 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ എക്യുഐ 400ന് മുകളിലത്തി 'ഗുരുതരം' എന്ന വിഭാഗത്തിലേക്ക് മാറി. ആർ കെ പുരത്താണ് ഏറ്റവും ഉയർന്ന നിരക്ക് (442) രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ വായുനിലവാരം കൂടുതൽ മോശമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.


പൊടിപടലങ്ങൾ ഉയർത്തുന്ന തരം നിർമ്മാണങ്ങൾ, പൊളിക്കലുകൾ, ഖനനം, റോഡ് നിർമ്മാണം, പെയിന്റിംഗ്, മണ്ണ് മാറ്റൽ തുടങ്ങിയ എല്ലാ ജോലികളും താൽക്കാലികമായി നിർത്തിവെച്ചു. എന്നാൽ മെട്രോ, റെയിൽവേ, വിമാനത്താവളം, ആശുപത്രികൾ, ദേശീയ സുരക്ഷാ പദ്ധതികൾ എന്നിവയെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


ഡൽഹി, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങളിൽ BS-III പെട്രോൾ, BS-IV ഡീസൽ ഫോർ-വീലർ വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. അവശ്യസാധനങ്ങൾ എത്തിക്കുന്ന വാഹനങ്ങൾ ഒഴികെയുള്ള ഡീസൽ ചരക്ക് വാഹനങ്ങൾക്കും നിയന്ത്രണമുണ്ട്.


അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. പൊതു-സ്വകാര്യ ഓഫീസുകളിൽ 50% ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' അനുമതി നൽകുന്ന കാര്യം സർക്കാരുകൾക്ക് തീരുമാനിക്കാം. പൊതുജനങ്ങൾ കഴിയുന്നത്ര പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും, നടക്കുകയോ സൈക്കിൾ ഉപയോഗിക്കുകയോ ചെയ്യണമെന്നും കമ്മീഷൻ അഭ്യർത്ഥിച്ചു. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും മുതിർന്നവരും കൂടുതൽ മുൻകരുതലുകൾ എടുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Jobe Bellingham

02

print edition ജോബ്‌ ബെല്ലിങ്‌ഹാം ഇംഗ്ലണ്ട്‌ ടീമിൽ
Dasarath Rishika Abhimanyu Rajagopalan archery

04

print edition കുഞ്ഞിംവീട്ടിലെ പൊന്നമ്പുകൾ; ദേശീയ അമ്പെയ്‌ത്തിന്‌ ഒരു വീട്ടിലെ മൂന്ന്‌ സഹോദരങ്ങൾ
deshabhimani section

Recommended

Deshabhimani
Home