Deshabhimani

നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവ്; സവാള വില മൂന്നിരട്ടി വർധിച്ചു

Price hike

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Nov 07, 2026, 07:50 AM | 1 min read

കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണമില്ലാതെ കുതിച്ചുകയറിയിട്ടും നടപടികളെടുക്കാതെ സംസ്ഥാനസർക്കാർ. അരിയും സവാളയും പരിപ്പും മുളകുമടക്കം അവശ്യസാധനങ്ങൾക്കെല്ലാം വില കുതിച്ചു. മാസങ്ങളായി തുടരുന്ന വിലക്കയറ്റം നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികളില്ലാത്തത് കുടുംബബജറ്റുകളുടെ താളം തെറ്റിച്ചു.


ആറുമാസത്തിനിടെ സവാള വില മൂന്നിരട്ടി വർധിച്ചു. മേയിൽ കിലോയ്ക്ക് 18 മുതൽ 25 രൂപവരെയായിരുന്ന സവാളയ്ക്ക്‌ നവംബർ ആദ്യവാരം 80 രൂപയോളമായി. ആഗസ്ത് മുതലാണ് വിലയിൽ വലിയ കുതിപ്പുണ്ടായത്. സവാളവിലയിലെ വർധനവ് ഹോട്ടൽ മേഖലയെയും ചെറുകിട വ്യാപാരികളെയും വലിയ പ്രതിസന്ധിയിലാക്കി.


അരിവിലയും കുതിച്ചു. രണ്ടുമാസത്തിനിടയിൽ കുത്തരി, ചാക്കരി എന്നിവയുടെ വില മൊത്തവിപണിയിൽ കിലോയ്ക്ക് നാലു രൂപ വരെ വർധിച്ചു. മട്ട അരി ചില്ലറവിപണിയിൽ കിലോയ്ക്ക് 50ൽനിന്ന് 65 രൂപയായും സുലേഖ അരി 45-ൽനിന്ന് 55 രൂപയായും ജയ അരി 45-ൽ നിന്ന് 54 രൂപയായും ഉയർന്നു.


മൊത്തവിപണിയിൽ പൊന്നി അരിക്ക് ഒരു മാസത്തിനിടെ 10 രൂപ കൂടി 53 രൂപയായി. തുവരപ്പരിപ്പിന് 170 രൂപയും സാധാരണ പരിപ്പിന് 70 രൂപയുമാണ്. രണ്ടാഴ്ചയ്ക്കിടെ രണ്ടു പ്രാവശ്യമായി 12 രൂപ വർധിച്ച് ഉഴുന്നിന്റെ മൊത്തവില 138 ആയി ഉയർന്നു. ചില്ലറവില 150 രൂപയാണ്.


മുളകിന്‌ 230ൽനിന്ന് 360 രൂപയായും മഞ്ഞൾ വില 180ൽനിന്ന് 300 രൂപയായും ഉയർന്നു. കടലയ്ക്ക് 10 രൂപ വരെ വർധിച്ചു. 95 രൂപയായി. വൻപയറിന് 120 രൂപയുമാണ്. പഞ്ചസാരയുടെ മൊത്തവില 54 രൂപയാണ്. നിലവിൽ ഗോതമ്പുപൊടിക്ക് 38 രൂപയാണ് മൊത്തവില. പുതിയ സ്റ്റോക്ക് എത്തുമ്പോൾ വില രണ്ടുരൂപവരെ വർധിക്കും.


നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില അനിയന്ത്രിതമായി വർധിച്ചതോടെ ഹോട്ടൽ, ബേക്കറി ഉടമകൾ പ്രതിസന്ധിയിലായി. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഭക്ഷണ വില വർധിപ്പിക്കേണ്ടി വരുമെന്ന്‌ ഹോട്ടലുടമകൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Jobe Bellingham

02

print edition ജോബ്‌ ബെല്ലിങ്‌ഹാം ഇംഗ്ലണ്ട്‌ ടീമിൽ
Dasarath Rishika Abhimanyu Rajagopalan archery

03

print edition കുഞ്ഞിംവീട്ടിലെ പൊന്നമ്പുകൾ; ദേശീയ അമ്പെയ്‌ത്തിന്‌ ഒരു വീട്ടിലെ മൂന്ന്‌ സഹോദരങ്ങൾ
deshabhimani section

Recommended

Deshabhimani
Home