Deshabhimani

സതീശന്റെ അഴിമതിക്കരാറിൽ അതൃപ്തി; ബോർഡിൽ പൊട്ടിത്തെറി

KSEB.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 07, 2026, 07:40 AM | 1 min read

തിരുവനന്തപുരം: സ്വകാര്യ പ്ലാറ്റ്‌ഫോം വഴി നിയമപരമല്ലാതെ വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രി വി ഡി സതീശൻ ഏകപക്ഷീയമായി നീങ്ങിയതോടെ കെഎസ്‌ഇബി ഡയറക്‌ടർ ബോർഡിൽ പൊട്ടിത്തെറി. വഴിവിട്ട സർക്കാർ നടപടികളിൽ എതിർപ്പുള്ള രണ്ട് ഡയറക്‌ടർമാർ രാജി സന്നദ്ധത അറിയിച്ചതായാണ്‌ വിവരം.


ടെൻഡറോ, റെഗുലേറ്ററി കമീഷന്റെ അനുവാദമോ ഇല്ലാതെയാണ്‌ ജനറൽ നെറ്റ്‌വർക് ആക്‌സസ് പ്ലാറ്റ്ഫോമിൽനിന്ന്‌ (ജിഎൻഎ) വൈദ്യുതി ഇടപാടിനുള്ള മുഖ്യമന്ത്രിയുടെ നീക്കം ഭാവിയിൽ ഗുരുതര നിയമ പ്രത്യാഘാതമുണ്ടാക്കുമെന്ന തിരച്ചറിവിലാണ്‌ ഇവരുടെ നീക്കം.


മുഖ്യമന്ത്രിയുടെ സമ്മർദത്തിൽ വൻനഷ്‌ടം വരുത്തുന്ന ഇടപാടിനുള്ള തീരുമാനത്തിന്റെ ഭാഗമായാൽ നിയമപ്രശ്‌നങ്ങളും ബാധ്യതയും തലയിലാകുമെന്ന ആശങ്കയും ഡയറക്‌ടർമാർക്കുണ്ട്‌.

ബോർഡിൽ ഫിനാൻസ് ഡയറക്‌ടർ മാത്രമാണ് സ്ഥിരം പദവി.


ഉൽപ്പാദനം, വിതരണം, പ്രസരണം, മനുഷവിഭവശേഷി‍ തുടങ്ങിയവയുടെ ഡയറക്‌ടർമാരായി ചീഫ്‌ എൻജിനിയർമാർക്ക്‌ അധിക ചുമതലയാണ്‌. ഇവർക്കുതാഴെ ചീഫ്‌ എൻജിനിയർ പദവിയിൽ ഉദ്യോഗസ്ഥരില്ല. ഡെപ്യൂട്ടി എൻജിനിയർമാരുടെ തീരുമാനങ്ങളാണ്‌ നേരിട്ട്‌ ഡയറക്‌ടർമാരുടെ പരിഗണനയ്ക്കെത്തുന്നത്‌. വിവിധ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ആവശ്യമായ സമയം ഇവർക്ക്‌ കിട്ടുന്നില്ല. ഇ‍ൗ ഘട്ടത്തിലാണ്‌ കമീഷൻ രാജ്‌ ലക്ഷ്യമിട്ട്‌ ഉദ്യോഗസ്ഥർക്കുമേലുള്ള സമ്മർദം.


ഹിമാചൽ പ്രദേശുമായുള്ള വൈദ്യുതി കരാർ താരതമ്യംചെയ്‌ത്‌ ഏറ്റവും കുറഞ്ഞത്‌ 727 കോടി രൂപയുടെ അധികബാധ്യത ജിഎൻഎ വരുത്തിവയ്‌ക്കുമെന്ന്‌ സിഎംഡി ആയിരുന്ന എം ജി രാജമാണിക്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ബോധ്യപ്പെടുത്തിയശേഷമാണ്‌ കെഎസ്‌ഇബി നിലപാട്‌ വ്യക്തമാക്കിയത്‌.


രാജമാണിക്യത്തെ സിഎംഡി സ്ഥാനത്തുനിന്ന്‌ പുറത്താക്കിയ മുഖ്യമന്ത്രി വ്യാജ കണക്കുകൾകൊണ്ട്‌ ന്യായീകരിക്കാനും ശ്രമിച്ചു. 8.90 രൂപ വരെ യൂണിറ്റിന്‌ വിലയുള്ള ജിഎൻഎ ഇടപാടിന്‌ അനുവാദം നൽകിയെന്നും പ്രഖ്യാപിച്ചു. വൈദ്യുതി നിയമം ലംഘിച്ചുള്ള ഇടപാടിന്‌ റെഗ‍ുലേറ്ററി കമീഷന്റെ അനുവാദം കിട്ടില്ല. 1,566 കോടിയോളം രൂപയുടെ ഇടപാടിന്റെ സാമ്പത്തിക ബാധ്യത കെഎസ്‌ഇബി വഹിക്കേണ്ടി
വരും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Dasarath Rishika Abhimanyu Rajagopalan archery

02

print edition കുഞ്ഞിംവീട്ടിലെ പൊന്നമ്പുകൾ; ദേശീയ അമ്പെയ്‌ത്തിന്‌ ഒരു വീട്ടിലെ മൂന്ന്‌ സഹോദരങ്ങൾ
State Senior Basketball Championship

04

print edition സംസ്ഥാന സീനിയർ ബാസ്‌കറ്റ്ബോൾ: ഇന്ന്‌ സെമി
deshabhimani section

Recommended

Deshabhimani
Home