Deshabhimani

print edition സംസ്ഥാന സീനിയർ ബാസ്‌കറ്റ്ബോൾ: ഇന്ന്‌ സെമി

State Senior Basketball Championship

തലശേരി മുനിസിപ്പൽ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ ബാസ്--കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ ക്വാർട്ടറിൽ പത്തനംതിട്ടക്കെതിരെ തൃശൂർ താരം മുഹമ്മദ് അൽത്താഫിന്റെ (നടുവിൽ) മുന്നേറ്റ ശ്രമം /ഫോട്ടോ: പി ദിലീപ്കുമാർ

വെബ് ഡെസ്ക്

Published on Nov 07, 2026, 07:38 AM | 1 min read

തലശേരി: സംസ്ഥാന സീനിയർ ബാസ്‌കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന്റെ പുരുഷ-–വനിതാ സെമിഫൈനൽ മത്സരങ്ങൾ ഇന്ന്‌ തലശേരി മുനിസിപ്പൽ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും.


പുരുഷന്മാരുടെ ആദ്യ സെമിയിൽ പത്തനംതിട്ടയും തിരുവനന്തപുരവും ഏറ്റുമുട്ടും. രണ്ടാം സെമിയിൽ കൊല്ലം–കണ്ണൂർ ക്വാർട്ടർ ഫൈനൽ വിജയികൾ എറണാകുളവുമായി മാറ്റുരയ്‌ക്കും. കോട്ടയത്തെ തോൽപ്പിച്ചാണ് എറണാകുളം കയറിയത്. വനിതാ വിഭാഗത്തിൽ ഗ്രൂപ്പ് വിജയികളായി തിരുവനന്തപുരവും കോട്ടയവും നേരിട്ട് സെമിയിൽ കടന്നു. തിരുവനന്തപുരത്തിന്‌ പാലക്കാട്–കണ്ണൂർ ക്വാർട്ടർ വിജയികളാണ്‌ എതിരാളി. കോട്ടയം ശക്തരായ ആലപ്പുഴയെ നേരിടും.


പുരുഷ ക്വാർട്ടർ ഫൈനലിൽ തൃശൂരിന്റെ യുവനിരയെ 90–-84ന് കീഴടക്കിയാണ് പത്തനംതിട്ട സെമിയിലെത്തിയത്. പത്തനംതിട്ടയ്‌ക്കായി 32 പോയിന്റുമായി ക്യാപ്റ്റൻ സെജിൻ മാത്യു മികച്ച പ്രകടനം നടത്തി. തിരുവനന്തപുരം പാലക്കാടിനെ 82–-74ന് പരാജയപ്പെടുത്തി. 21 പോയിന്റ് നേടിയ സച്ചു സന്തോഷാണ് വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.


​വനിതാ ക്വാർട്ടറിൽ ആലപ്പുഴ 67-–54ന് കോഴിക്കോടിനെ തോൽപ്പിച്ചു. മത്സരത്തിലുടനീളം ലീഡ് നിലനിർത്തിയ ആലപ്പുഴയ്‌ക്കായി മുൻ രാജ്യാന്തര താരങ്ങളായ പി എസ് ജീന, ഗ്രിമ മെർലിൻ, ഇ കെ അമൃത എന്നിവർ മികച്ച പ്രകടനം കാഴ്‌ചവെച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home