Deshabhimani

print edition ജോബ്‌ ബെല്ലിങ്‌ഹാം ഇംഗ്ലണ്ട്‌ ടീമിൽ

Jobe Bellingham

ജൂഡ് ബെല്ലിങ്ഹാമും (ഇടത്ത്) 
ജോബ് ബെല്ലിങ്ഹാമും

വെബ് ഡെസ്ക്

Published on Nov 07, 2026, 07:57 AM | 1 min read

ലണ്ടൻ: ജൂഡ്‌ ബെല്ലിങ്‌ഹാമിന്‌ പിന്നാലെ അനിയൻ ജോബ്‌ ബെല്ലിങ്‌ഹാമും ഇംഗ്ലണ്ട്‌ ഫുട്‌ബോൾ ടീമിൽ. നേഷൻസ്‌ ലീഗ്‌ ഫുട്‌ബോളിനുള്ള സംഘത്തിലാണ്‌ പരിശീലകൻ തോമസ്‌ ടുഷെൽ ഇരുവരെയും ഉൾപ്പെടുത്തിയത്‌. വിവിധ പ്രായവിഭാഗങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച മധ്യനിരക്കാരൻ ജോബ്‌ ആദ്യമായാണ്‌ സീനിയർ ടീമിലെത്തുന്നത്‌.


ജർമൻ ലീഗിൽ ബൊറൂസിയ ഡോർട്ട്‌മുണ്ടിനായി സീസണിൽ നടത്തുന്ന തകർപ്പൻ പ്രകടനം ഇരുപത്തൊന്നുകാരന്‌ തുണയായി. ജൂഡ്‌ 2020 മുതൽ ഇംഗ്ലീഷ്‌ താരമാണ്‌. ഇംഗ്ലണ്ടിനായി കളിക്കുന്ന മൂന്നാമത്തെ സഹോദരങ്ങളാണ്‌. 12ന്‌ ക്രൊയേഷ്യയെയും 15ന്‌ സ്‌പെയ്‌നിനെയും നേരിടും. മധ്യനിരക്കാരൻ കോൾ പാൽമെർ ടീമിലുൾപ്പെട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home