print edition ചരിത്രം കുറിക്കാൻ അനാഹത്

അനാഹത് സിങ്
നഗോയ: ലോക ജൂനിയർ ചാന്പ്യൻ അനാഹത് സിങ് ചരിത്രത്തിനരികെ. ഏഷ്യൻ ഗെയിംസ് സ്‌ക്വാഷ് വനിതാ വിഭാഗത്തിൽ തകർപ്പൻ പ്രകടനവുമായി പതിനെട്ടുകാരി ഫൈനലിൽ കടന്നു. ജയിച്ചാൽ സ്വർണത്തിനൊപ്പം 2028 ലൊസ് ആഞ്ചലസ് ഒളിന്പിക്‌സ് യോഗ്യതയും നേടാം. പുരുഷ സിംഗിൾസിൽ അഭയ് സിങ്ങും ഫൈനലിലെത്തി. മിക്‌സഡ് ഡബിൾസിൽ ജോഷ്‌ന ചിന്നപ്പ–വേലവൻ സെന്തിൽകുമാർ സഖ്യം സെമിയിൽ തോറ്റ് വെങ്കല മെഡൽ നേടി.
വനിതാ സിംഗിൾസിൽ ജപ്പാന്റെ ആറാം റാങ്കുകാരി സറ്റോമി വതാനബെയോട് രണ്ട് സെറ്റ് നഷ്ടമായശേഷമായിരുന്നു അനാഹത്തിന്റെ തിരിച്ചുവരവ് (9–11, 11–13, 12–10, 11–6, 11–3). ഏഷ്യൻ ഗെയിംസ് ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതാ സിംഗിൾസ് താരമാണ്.
ഇന്ന് നടക്കുന്ന ഫൈനലിൽ മലേഷ്യയുടെ സിവസങ്കരി സുബ്രമണ്യമാണ് അനാഹതിന്റെ എതിരാളി.
അഭയ് സിങ് സെമിയിൽ പാകിസ്ഥാന്റെ മുഹമ്മദ് ഇർഫാനെ തോൽപ്പിച്ചു (11–3, 12–10, 11–6). ഫൈനലിൽ ഇന്ന് മലേഷ്യയുടെ എൻജി ഇയിൻ യോവിനെ നേരിടും.










0 comments