പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം പിൻവലിക്കണം കേന്ദ്രമന്ത്രിക്ക് ഇ–മെയിൽ അയച്ച് ഡിവൈഎഫ്ഐ

കൊല്ലം
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് ഇ–മെയിൽ അയക്കുന്നതിന്റെ ജില്ലാ ക്യാമ്പയിൻ ആരംഭിച്ചു. സംസ്ഥാനത്ത് പത്തുലക്ഷം ഇ–മെയിൽ സന്ദേശം അയക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറിയറ്റ്‌അംഗം ശ്യാം മോഹൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എം ഹരികൃഷ്ണൻ, സെക്രട്ടറി ടി ആര്‍ ശ്രീനാഥ്, സംസ്ഥാന കമ്മിറ്റി അംഗം ടി പി അഭിമന്യു, ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് റാഫി തുടങ്ങിയവർ സംസാരിച്ചു.










0 comments