ad
Deshabhimani

സിഐടിയു ജില്ലാ സമ്മേളനം ഇന്ന്‌ തുടങ്ങും

സിഐടിയു ജില്ലാ സമ്മേളന കൊടിമര ജാഥ കല്ലേലിഭാഗം ഇ ഭാസ്കരൻ രക്തസാക്ഷി മണ്ഡ‌പത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ടി മനോഹരൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 27, 2026, 01:49 AM | 1 min read

കരുനാഗപ്പള്ളി/ശൂരനാട്‌

സിഐടിയുവിന്റെ 17–-ാമത്‌ ജില്ലാ സമ്മേളനത്തിന് കരുനാഗപ്പള്ളിയിൽ ഞായറാഴ്‌ച തുടക്കം. ശനി വൈകിട്ട് അഞ്ചിന് കല്ലേലിഭാഗം ഇ ഭാസ്കരൻ രക്തസാക്ഷി മണ്ഡ‌പത്തിൽനിന്ന്‌ ആരംഭിച്ച കൊടിമര ജാഥ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി മനോഹരൻ ഉദ്ഘാടനംചെയ്തു. പി കെ ജയപ്രകാശ് അധ്യക്ഷനായി. ആർ ശ്രീജിത്ത്, ആർ സോമരാജൻപിള്ള തുടങ്ങിയവർ സംസാരിച്ചു. സിഐടിയു ഏരിയ സെക്രട്ടറി ബി എ ബ്രിജിത്ത് ക്യാപ്റ്റനായ ജാഥ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ പൊതുസമ്മേളന നഗറിൽ എത്തിച്ചേർന്നു. ഏരിയ സെക്രട്ടറി എസ് ശിവൻപിള്ള ക്യാപ്റ്റനായ പതാകജാഥ മണപ്പള്ളി മണിയൻ രക്തസാക്ഷി മണ്ഡപത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള ഉദ്ഘാടനംചെയ്തു. ആർ അമ്പിളിക്കുട്ടൻ, എം ലത്തീഫ്, കെ കെ ഡാനിയൽ, പി ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. അരമത്തുമഠം, കുറ്റിപ്പുറം, തഴവ, എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയ ജാഥ പൊതുസമ്മേളന നഗറിലെത്തി. ഞായർ രാവിലെ 10ന്‌ പ്രതിനിധി സമ്മേളനം നടക്കുന്ന വി ദിവാകരൻ നഗറിൽ (പുത്തൻതെരുവ് ഫിസാക്ക ഓഡിറ്റോറിയം) പതാക ഉയർത്തി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. 10.30ന്‌ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ ഉദ്‌ഘാടനംചെയ്യും. ജില്ലയിലെ വിവിധ യൂണിയനുകളെ പ്രതിനീധികരിച്ച്‌ 535 പ്രതിനിധികൾ പങ്കെടുക്കും. തിങ്കൾ വൈകിട്ട്‌ നാലിന്‌ പുതിയകാവ് ഷേക്ക് ‌മസ്‌ജിദ് പരിസരത്തുനിന്ന് ആരംഭിക്കുന്ന പ്രകടനത്തിൽ പതിനായിരത്തിലധികം തൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുക്കും. നിർമാണം പൂർത്തിയാക്കിയ ദേശീയപാതയുടെ മധ്യഭാഗത്തുകൂടിയാണ് പ്രകടനം നടത്തുക. കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിൽനിന്നുള്ള തൊഴിലാളികൾ അണിനിരക്കും. വെഡ്‌സ് ഇന്ത്യ പാർക്കിങ്‌ ഗ്രൗണ്ടിൽ (വി വി ശശീന്ദ്രൻ നഗർ) നടക്കുന്ന പൊതുസമ്മേളനം സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home