സെൻസുണ്ട്, സെൻസറുകളുണ്ട്

എച്ച്എസ്എസ് വിഭാഗം വർക്കിങ മോഡലിൽ മാന്നാനം സെന്റ് എഫ്രേം എച്ച്എസ്എസിലെ സാന്ദ്ര മാത്യു, ഫർഹാന ഫസിൽ എന്നിവർ ചേർന്ന് ഉണ്ടാക്കിയ വാഹനം
അതിരന്പുഴ അഞ്ച് തരത്തിലുള്ള സെൻസർ ഘടിപ്പിച്ച നാലുചക്ര വാഹനവുമായാണ് മാന്നാനം സെന്റ് എഫ്രേം എച്ച്‌എസ്‌എസിലെ സാന്ദ്രാ മാത്യുവും ഫർഹാന ഫസിലും അതിരന്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിൽ എത്തിയത്. മുപ്പതിനായിരം രൂപ ചെലവിലാണ് വാഹനം നിർമിച്ചത്. വിരൽ പതിപ്പിച്ച് വാഹനം സ്‌റ്റാർട്ട് ചെയ്യാവുന്ന ഫിംഗർപ്രിന്റ് സെൻസർ, വാഹനം ഓടിക്കുന്പോൾ ഉറങ്ങുന്നുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകുന്ന സ്ലീപ്പിങ് സെൻസർ, വാഹനത്തിൽ തീപിടിക്കുകയോ അമിതമായി ചൂടാകുകയോ ചെയ്‌താൽ മുന്നറിയിപ്പ് നൽകുന്ന ഫയർസെൻസർ, ഡ്രൈവർ മദ്യപിച്ചാൽ തിരിച്ചറിയുന്ന ആൽക്കഹോൾ സെൻസർ, സീറ്റിലിരിക്കുന്ന ഡ്രൈവറെ ഭാരംകൊണ്ട് തിരിച്ചറിയുന്ന ഫോഴ്‌സ് സെൻസർ എന്നിങ്ങനെ അഞ്ച് സെൻസറുകൾ ഘടിപ്പിച്ച വാഹനത്തിന്റെ പ്രോട്ടോ ടൈപ്പാണ് വിദ്യാർഥികൾ അവതരിപ്പിച്ച് ശ്രദ്ധനേടിയത്. വാഹനത്തിന്റെയും ഡ്രൈവറുടെയും സുരക്ഷ മുൻനിർത്തിയാണ് സെൻസറുകൾ സജ്ജമാക്കിയതെന്ന് സാന്ദ്രയും ഫർഹാനയും പറഞ്ഞു.








0 comments