Deshabhimani

പാളങ്ങൾ വേണ്ടാത്ത 
സോളാർ മെട്രോ

solaar metro train

എച്ച്എസ്എസ് വിഭാഗം വർക്കിങ് മോഡൽ മത്സരത്തിൽ പാലാ സെന്റ് തോമസ് എച്ച്എസ്എസിലെ അൽബീന ജോമോൻ, ഡെമീന സിബി എന്നിവർ

വെബ് ഡെസ്ക്

Published on Nov 12, 2026, 01:36 AM | 1 min read

അതിരമ്പുഴ പാളങ്ങളില്ലാതെ തൂണുകളിലൂടെ കുതിക്കുന്ന സോളാർ മെട്രോ ട്രെയിൻ മാതൃകയുമായി പാലാ സെന്റ്‌ തോമസ് എച്ച്എസ്എസിലെ അൽബീന ജോമോനും ഡെവീന സിബിയും. സൗരോർജത്തിൽ പ്രവർത്തിക്കുന്ന മെട്രോയുടെ പ്രവർത്തനമാതൃകയാണ് ഇവർ അവതരിപ്പിച്ചത്. തൂണുകളിൽ സ്ഥാപിച്ച വീലുകളിലൂടെ നീങ്ങുന്ന ട്രെയിൻ അർധകാന്തിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ഘർഷണം കുറയ്ക്കുന്നതിലൂടെ ഊർജോപഭോഗം കുറയ്ക്കാമെന്നതാണ് പ്രത്യേകത. കോൺക്രീറ്റ് ട്രാക്കിന്റെ ആവശ്യമില്ലാത്തതിനാൽ നിർമാണച്ചെലവും കുറയും. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനൊപ്പം വൈദ്യുതിയുടെ ഉപയോഗവും പരിമിതപ്പെടുത്താം. തൂണുകളിലൂടെയുള്ള സഞ്ചാരമായതിനാൽ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവരില്ല. നിലവിലുള്ള പാതകളെപ്പോലെ പ്രദേശങ്ങളെ രണ്ടായി വിഭജിക്കില്ലെന്ന്‌ വിദ്യാർഥിനികൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

sisudinam.png

01

print edition കൂട്ടുകാരേ,
നിങ്ങൾക്ക് ലോകത്തെ മാറ്റാനാകും !
cpim

02

print edition കേന്ദ്ര നടപടി പ്രതിഷേധാര്‍ഹം: സിപിഐ എം
vd.png

04

print edition കള്ളം പുറത്ത്‌;ചുവടുമാറ്റി മുഖ്യൻ
BESS sysytem

05

print edition കൺവെട്ടത്ത്‌
കോടികളുടെ നഷ്‌ടം
deshabhimani section

Recommended

Deshabhimani
Home