Deshabhimani

വാങ്ങും വാങ്ങില്ല

print edition കള്ളം പുറത്ത്‌;ചുവടുമാറ്റി മുഖ്യൻ

vd.png
വെബ് ഡെസ്ക്

Published on Nov 12, 2026, 01:33 AM | 1 min read

തിരുവനന്തപുരം : ​ഇല്ലാത്ത പ്രതിസന്ധിയുടെ പേരിൽ സ്വകാര്യ പ്ലാറ്റ്‌ഫോമായ ജിഎൻഎ വഴി വൈദ്യുതി വാങ്ങി കമീഷനടിക്കാനുള്ള നീക്കം പിടിക്കപ്പെട്ടപ്പോൾ, വീറോടെ നടത്തിയ പഴയ പ്രഖ്യാപനം വിഴുങ്ങി മുഖ്യമന്ത്രി വി ഡി സതീശൻ.

ജിഎൻഎയുമായി കെഎസ്‌ഇബി ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന്‌ ബുധനാഴ്‌ച മുഖ്യമന്ത്രി അവകാശപ്പെട്ടു. ജിഎൻഎയിൽനിന്ന്‌ വൈദ്യുതി വാങ്ങാൻ താൻ തീരുമാനിച്ചെന്ന്‌ നവംബർ നാലിന്‌ വാർത്താസമ്മേളനത്തിൽ നടത്തിയ പ്രഖ്യാപനമാണ്‌ എതിർപ്പ്‌ രൂക്ഷമായപ്പോൾ മാറ്റിയത്‌. റെഗുലേറ്ററി കമീഷൻ അനുവദിച്ചില്ലെങ്കിൽ 108–ാം വകുപ്പ്‌ പ്രകാരം സർക്കാർ നിർദേശം നൽകുമെന്നും അന്ന്‌ പറഞ്ഞിരുന്നു.


ഹിമാചൽ പ്രദേശ്‌, ജിഎൻഎ ഓഫറുകളിൽ ലാഭം ജിഎൻഎ ആയതിനാലാണ്‌ അനുമതി നൽകിയതെന്നായിരുന്നു വാദം. പ്രതിസന്ധി തന്നെ വ്യാജമാണെന്നും ജിഎൻഎ ലാഭമെന്നത്‌ വസ്‌തുതാവിരുദ്ധമാണെന്നും പ്രതിപക്ഷം തെളിവുസഹിതം വ്യക്തമാക്കിയതോടെയാണ്‌ മുഖ്യമന്ത്രിക്ക്‌ ഇടപാട്‌ അവസാനിപ്പിക്കേണ്ടിവന്നത്‌. സർക്കാരിനാണ്‌ ജിഎൻഎ ഓഫർ വന്നതെന്ന്‌ കെഎസ്‌ഇബിയും വ്യക്തമാക്കി. ഇ‍ൗ ഘട്ടത്തിലാണ്‌ നുണപറയാനുള്ള വൈഭവം മറയാക്കി സതീശന്റെ ചുവടുമാറ്റം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

sisudinam.png

01

print edition കൂട്ടുകാരേ,
നിങ്ങൾക്ക് ലോകത്തെ മാറ്റാനാകും !
cpim

03

print edition കേന്ദ്ര നടപടി പ്രതിഷേധാര്‍ഹം: സിപിഐ എം
BESS sysytem

05

print edition കൺവെട്ടത്ത്‌
കോടികളുടെ നഷ്‌ടം
deshabhimani section

Recommended

Deshabhimani
Home