പട്ടികജാതി വിദ്യാർഥികളുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യണം

പട്ടികജാതി ക്ഷേമസമിതി പറവൂർ ഏരിയ കൺവൻഷൻ ജില്ലാ സെക്രട്ടറി കെ കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
പട്ടികജാതി വിദ്യാർഥികളുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി പറവൂർ ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു. പട്ടികജാതി ഭവനപദ്ധതിയിൽ ധനസഹായം ആറുലക്ഷം രൂപയായി ഉയർത്തുക, സർക്കാർ ബോർഡ്, കോർപറേഷനുകളിൽ പട്ടികജാതി പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളും കൺവൻഷൻ മുന്നോട്ടുവച്ചു.
പറവൂർ കെ ആർ ഗംഗാധരൻസ്മാരക ഹാളിൽ നടന്ന കൺവൻഷൻ ജില്ലാ സെക്രട്ടറി
കെ കെ സുരേഷ് ബാബു ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് അജിത് കുമാർ ഗോതുരുത്ത് അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം കെ സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി കെ ബാബു കണക്കും അവതരിപ്പിച്ചു. പികെഎസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി ഒ സുരേന്ദ്രൻ, സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ, എൻ എസ് മനോജ്, ഡോ. യു എ മോഹൻദാസ്, വി ടി സലീഷ്, ശാന്ത സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: അജിത് കുമാർ ഗോതുരുത്ത് (പ്രസിഡന്റ്),
ഡോ. യു എ മോഹൻദാസ്, പി കെ ശേഖരൻ, എൻ വി സലിം (വൈസ് പ്രസിഡന്റുമാർ), എം കെ സുരേന്ദ്രൻ (സെക്രട്ടറി), വി ടി സലീഷ്, എം ബി സവിത, എ വി പത്മൻ (ജോയിന്റ് സെക്രട്ടറിമാർ), വി കെ ബാബു (ട്രഷറർ).









0 comments