ad
Deshabhimani

ഐഎസ്‌എൽ ഒക്‌ടോബർ 10ന്‌

print edition ബ്ലാസ്‌റ്റേഴ്‌സ്‌ 11ന്‌ ഇന്റർ കാശിയോട്‌

ISL
വെബ് ഡെസ്ക്

Published on Sep 27, 2026, 01:53 AM | 1 min read

കൊച്ചി: ഐഎസ്‌എൽ ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ പുതിയ സീസണിലെ ആദ്യ കളിയിൽ ഇന്റർ കാശിയെ നേരിടും. ഒക്‌ടോബർ 11ന്‌ വൈകിട്ട്‌ അഞ്ചിനാണ്‌ കളി. വേദി തീരുമാനമായിട്ടില്ല. ഒക്‌ടോബർ പത്തിനാണ്‌ പുതിയ സീസണിന്‌ തുടക്കം. ആദ്യദിനം രണ്ട്‌ കളികൾ. ബംഗളൂരു എ-ഫ്‌സിയും സ്‌പോർടിങ്‌ ഡൽഹിയും തമ്മിലാണ്‌ ആദ്യ മത്സരം. അന്നുതന്നെ എഫ്‌സി ഗോവയും ചെന്നൈയിൻ എ-ഫ്‌സിയും ഏറ്റുമുട്ടും. കൊച്ചിയിലെ ആദ്യ കളി 25ന്‌. മുംബൈ സിറ്റി എഫ-്‌സിയാണ്‌ എതിരാളി.


ആകെ 13 ടീമുകളാണ്‌ ഇക്കുറി. എട്ട്‌ മാസം നീണ്ടുനിൽക്കും. രാജ്യാന്തര ഇടവേളയിൽ മത്സരമുണ്ടാകില്ല. 2027 ജനുവരി 17 വരെയുള്ള മത്സരങ്ങളുടെ പട്ടികയാണ്‌ പുറത്തിറക്കിയിരിക്കുന്നത്‌. പുതിയ ഉടമകൾക്ക്‌ കീഴിലാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഇറങ്ങുക. ദുബായ്‌ ആസ്ഥാനമായുള്ള കൺസോർഷ്യമാണ്‌ ക്ലബിനെ എറ്റെടുത്തിരിക്കുന്നത്‌. ഒ‍ൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home