ad
Deshabhimani

print edition ഏഷ്യൻ ഗെയിംസിന് 6 ദിവസം; മലയാളി അത്‌ലീറ്റുകൾ സംസാരിക്കുന്നു, കുതിച്ചുപായാൻ അഫ്‌സൽ

ASian games 2026
വെബ് ഡെസ്ക്

Published on Sep 13, 2026, 01:51 AM | 1 min read

ഏഷ്യൻ ഗെയിംസിൽ ട്രാക്കിലെ രാജ്യത്തിന്റെ മെഡൽ പ്രതീക്ഷയാണ്‌ 800 മീറ്റർ ഓട്ടത്തിലെ ദേശീയ റെക്കോഡുകാരൻ പി മുഹമ്മദ്‌ അഫ്‌സൽ. റിലയൻസ്‌ ഫ‍ൗണ്ടേഷന്റെ സ്‌പോൺസർഷിപ്പിൽ ബംഗളൂരു അഞ്‌ജു ബോബി ജോർജ്‌ ഫ‍ൗണ്ടേഷനിൽ അജിത്‌ മാർക്കോസിന്‌ കീഴിലാണ്‌ പരിശീലനം. എയർഫോഴ്‌സിൽ വാറന്റ്‌ ഓഫീസറാണ്‌. പാലക്കാട്‌ ഒറ്റപ്പാലം പാലപ്പുറം സ്വദേശിയായ അഫ്‌സൽ ഏഷ്യൻ ഗെയിംസിന്‌ പുറപ്പെടും മുന്പ്‌ സംസാരിക്കുന്നു.


പ്രതീക്ഷ


മികച്ച പ്രകടനം നടത്തണം. മെഡൽ നേടാൻ കഴിയും. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ (2022) വെള്ളി മെഡലുണ്ടായിരുന്നു. ഒരു മിനിറ്റ്‌ 44.93 സെക്കൻഡാണ് മികച്ച സമയം. അത്‌ മറികടക്കണം. ഒരു മിനിറ്റ്‌ 44.50 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കണം. ലോക റാങ്കിൽ കൂടുതൽ മുന്നോട്ടുവരണം.


ഒരുക്കം


അജിത്‌ മാർക്കോസ്‌ സാറിന്റെ കൂടെ ബംഗളൂരിൽ തന്നെയായിരുന്നു പരിശീലനം. ഏഷ്യൻ ഗെയിംസിന്‌ വേണ്ടി നന്നായി ഒരുങ്ങിയിട്ടുണ്ട്‌. നേരത്തെ വിദേശ പരിശീലനത്തിന്‌ പോയിട്ടുണ്ടെങ്കിലും ഇത്തവണ പുറത്ത്‌ പോയിരുന്നില്ല. പരമാവധി സമയം കോച്ചിന്റെ കൂടെ തന്നെയായിരുന്നു. ടീമിനൊപ്പമില്ലെങ്കിലും മത്സരമാകുന്പോഴും അദ്ദേഹം ജപ്പാനിലെത്തും.


വെല്ലുവിളികൾ


കടുത്ത മത്സരമുണ്ടാവും. 800 മീറ്ററിൽ മികച്ച പ്രകടനം നടത്തുന്ന നിരവധി താരങ്ങൾ ഏഷ്യൻ ഗെയിംസിന്‌ വരുന്നുണ്ട്‌. ജപ്പാൻ, ഖത്തർ, കുവൈത്ത്‌ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളിൽ നിന്നും നല്ല മത്സരം പ്രതീക്ഷിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home