ad
Deshabhimani

ജനകീയ പ്രതിരോധ പാഠശാല സംഘടിപ്പിച്ചു

cpi m

സീതാറാം യെച്ചൂരി അനുസ്‌മരണത്തോടനുബന്ധിച്ച് ശിവജിപുരത്ത് നടന്ന ജനകീയ പ്രതിരോധ പാഠശാല 
സിപിഐ എം അങ്കമാലി ഏരിയ സെക്രട്ടറി കെ പി റെജീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 13, 2026, 01:54 AM | 1 min read

അങ്കമാലി


​സീതാറാം യെച്ചൂരി അനുസ്‌മരണത്തോടനുബന്ധിച്ച് സിപിഐ എം ലോക്കൽ കമ്മിറ്റി തുറവൂരിൽ മൂന്ന് കേന്ദ്രങ്ങളിൽ ജനകീയ പ്രതിരോധ പാഠശാല സംഘടിപ്പിച്ചു. ശിവജിപുരത്ത് നടന്ന പാഠശാല സിപിഐ എം അങ്കമാലി ഏരിയ സെക്രട്ടറി കെ പി റെജീഷ് ഉദ്ഘാടനം ചെയ്തു.


എം ഡി ഡെന്നി അധ്യക്ഷനായി. ജോസഫ് പാറേക്കാട്ടിൽ, പി കെ ശിവൻ, വി വി സന്തോഷ്, മായ സജീവ് എന്നിവർ സംസാരിച്ചു. കിടങ്ങൂർ കപ്പേളക്കവലയിൽ നടന്ന പാഠശാല കർഷകസംഘം അങ്കമാലി ഏരിയ സെക്രട്ടറി പി അശോകൻ ഉദ്ഘാടനം ചെയ്തു. പുഷ്പ രാഗേഷ് അധ്യക്ഷയായി. എം വി മോഹനൻ, വി ടി ഏലിയാസ് എന്നിവർ സംസാരിച്ചു.


പുല്ലാനിയിൽ നടന്ന പാഠശാല ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ജിഷ ശ്യാം ഉദ്ഘാടനം ചെയ്തു. കെ വി പീറ്റർ അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി പി വി ജോയി, ലത ശിവൻ, എം എം ജെയ്സൺ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home