കുത്തിപ്പൊളിച്ച് പണി
വടക്കഞ്ചേരി മേൽപ്പാലം അടച്ചു

വടക്കഞ്ചേരി
വടക്കഞ്ചേരി–മണ്ണുത്തി ദേശീയപാതയിൽ വടക്കഞ്ചേരി മേൽപ്പാലം കുത്തിപ്പൊളിച്ച് പണിക്കായി അടച്ചു. തൃശൂർ ദിശയിലേക്കുള്ള പാലമാണ് പൂർണമായും അടച്ചത്. പാലക്കാട് ദിശയിലേക്കുള്ള പാലത്തിലൂടെ ഇരുദിശയിലേക്കും ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. തൃശൂർ ദിശയിലേക്കുള്ള പാലത്തിൽ 10 സ്ഥലത്താണ് ഇപ്പോൾ കുത്തിപ്പൊളിച്ച് പണി നടക്കുന്നത്. സാധാരണ കുത്തിപ്പൊളിച്ച് പണിയുമ്പോൾ പാലത്തിലൂടെ ഭാഗികമായി വാഹനങ്ങൾ കടത്തിവിടാറുണ്ടെങ്കിലും ഇപ്പോൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. 103 തവണയാണ് മേൽപ്പാലം കുത്തിപ്പൊളിച്ച് പണിതത്.









0 comments