print edition അത്‌ലറ്റിക്‌സിൽ 74 അംഗ സംഘം; അന്നു, ഷാനവാസ്, നിത്യ പുറത്ത്

അന്നു റാണി
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിനുള്ള ഇന്ത്യൻ ടീമിൽനിന്ന് മൂന്ന് താരങ്ങളെ ഒഴിവാക്കി.
വനിതാ ജാവലിൻ ത്രോയിലെ നിലവിലെ ചാന്പ്യൻ അന്നു റാണി, ലോങ്‌ജന്പ് താരം ഷാനവാസ് ഖാൻ, സ്‌പ്രിന്റർ നിത്യ ഗാന്ധെ എന്നിവരെയാണ് പുറത്താക്കിയത്.
മുപ്പത്തിനാലുകാരിയായ അന്നു ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യൻ അത്‌ലറ്റിക്‌സ് സീരീസ് ഫൈനൽസിൽ സ്വർണം നേടിയിരുന്നു. പക്ഷേ, 57.50 മീറ്റർ മാത്രമാണ് എറിയാനായത്. യോഗ്യതാ മാർക്കിനേക്കാൾ 12 സെന്റീമീറ്റർ കുറവ്.
സ്‌പ്രിന്റ് റിലേയിലാണ് നിത്യയെ ഉൾപ്പെടുത്തിയത്. 100 മീറ്ററിൽ ഒന്പതാമതായി. ഷാനവാസ് ലോങ് ജന്പിൽ ആറാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശേഷിച്ച 74 അംഗ സംഘം ജപ്പാനിലേക്ക് പുറപ്പെട്ടു. ഗെയിംസ് 19ന് തുടങ്ങും. അത്‌ലറ്റിക്‌സ് 23 മുതലാണ് അത്‌ലറ്റിക്‌സ്.










0 comments