ad
Deshabhimani

വി ടി സ്മാരക ട്രസ്റ്റ് അവാർഡ് സമ്മാനിച്ചു

v t award

വി ടി സ്മാരക ട്രസ്റ്റ് അവാർഡ് പി വി ഷാജികുമാറിന് ട്രസ്റ്റ് ചെയർമാൻ പ്രൊഫ. തോമസ് മാത്യു സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Sep 13, 2026, 02:03 AM | 1 min read

അങ്കമാലി


കിടങ്ങൂർ വി ടി സ്മാരക ട്രസ്റ്റ് വാർഷിക സമ്മേളനവും വി ടി അനുസ്മരണവും അവാർഡ് സമർപ്പണവും നടന്നു. വാർഷികസമ്മേളനം മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള എൻഡോവ്മെന്റും മന്ത്രി നൽകി. ട്രസ്റ്റ് ചെയർമാൻ പ്രൊഫ. തോമസ് മാത്യു അധ്യക്ഷനായി.


വി ടി അനുസ്മരണം എഴുത്തുകാരൻ എം എൻ കാരാശേരി നടത്തി. ബെന്നി ബെഹനാൻ എംപി മുഖ്യാതിഥിയായി. വി ടി ട്രസ്റ്റ് 36-–ാമത് അവാർഡ്‌ പി വി ഷാജികുമാറിന്‌ സമ്മാനിച്ചു. ഷാജികുമാറിന്റെ ‘മരണവംശം’ നോവലിനാണ്‌ പുരസ്‌കാരം. അവാർഡ് 20,000 രൂപയും ഫലകവും പ്രശംസാപത്രവും പി വി ഷാജികുമാറിന് ട്രസ്റ്റ് ചെയർമാൻ പ്രൊഫ. തോമസ് മാത്യു കൈമാറി. അവാർഡ് കൃതി റിട്ട. പ്രൊഫസർ ലിസി മാത്യു പരിചയപ്പെടുത്തി. ട്രസ്റ്റ് മുൻഭാരവാഹികളെയും പ്രവർത്തകരെയും പ്രൊഫ. സുനന്ദ മുകുന്ദൻ അനുസ്‌മരിച്ചു.


നഗരസഭാ ചെയർപേഴ്സൺ റീത്ത പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കൊച്ചുത്രേസ്യ തങ്കച്ചൻ, കോളേജ് മാനേജർ സിസ്റ്റർ ആഷ്‌ലി, പ്രിൻസിപ്പൽ ഷെമി ജോർജ്, ട്രസ്റ്റ് സെക്രട്ടറി കെ എൻ വിഷ്‌ണു, ഡോ. കെ എം സംഗമേശൻ, ശ്രീമുലനഗരം മോഹനൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ ഷാജി, പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസി ജോർജ്, എം പി മാർട്ടിൻ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home