print edition ഇന്ത്യൻ അത്‌ലറ്റിക്‌സ് സീരീസ്; മിജോ ചാക്കോയ്‌ക്ക് സ്വർണം

മീററ്റ് : ഇന്ത്യൻ അത്‌ലറ്റിക്‌സ് സീരീസ് പുരുഷന്മാരുടെ 400 മീറ്റർ ഓട്ടത്തിൽ മലയാളി താരം മിജോ ചാക്കോ കുര്യന് സ്വർണം. ഉത്തർപ്രദേശിലെ മീററ്റിൽ നടന്ന മീറ്റിൽ 46.89 സെക്കൻഡിലാണ് ജയം. എയർ ഫോഴ്‌സിനായി മത്സരിച്ച മിജോ 200 മീറ്ററിൽ വെള്ളിയും നേടി. 400ൽ നേവിക്കായി മത്സരിച്ച മുഹമ്മദ് അജ്‌മലിനാണ് വെള്ളി. 800 മീറ്ററിൽ നേവിയുടെതന്നെ കെ എ അഖിലിനാണ് സ്വർണം. ജാവലിൻ ത്രോയിൽ ആർമിയുടെ ബിബിൻ ആന്റണിയും സ്വർണം നേടി. വനിതകളിൽ ജെഎസ്‌ഡബ്ല്യുവിനായി മത്സരിച്ച സി അഞ്‌ജലി 100 മീറ്റർ ഹർഡിൽസിൽ ചാന്പ്യനായി. ട്രിപ്പിൾ ജന്പിൽ മീര ഷിബുവും സ്വർണം നേടി. ലോങ്ജമ്പിൽ കേരളത്തിന്റെ ശിവപ്രിയ വെങ്കലം സ്വന്തമാക്കി. ദേശീയ യൂത്ത് അത്‌ലറ്റിക്‌സിൽ കേരളത്തിന്റെ കെ ജെ എബിൻ 400 മീറ്ററിൽ 48.05 സെക്കൻഡിൽ വെങ്കലം നേടി.









0 comments