Deshabhimani

ശബരിമല ഇടത്താവളം

ഇത്തവണ സൗത്ത് 
സ്റ്റേഷൻ ഞെരുങ്ങും

Ernakulam South Railway Station

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിർമാണപ്രവൃത്തികൾക്കായി അടച്ചുകെട്ടിയതിനെ തുടർന്ന് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിലൂടെ കടന്നുപോകുന്ന യാത്രക്കാർ

വെബ് ഡെസ്ക്

Published on Nov 17, 2026, 01:36 AM | 1 min read

കൊച്ചി

എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ഇത്തവണ ശബരിമല ഇടത്താവളമൊരുക്കല്‍ ദുഷ്കരമാകും. സ്റ്റേഷന്‍ നവീകരണം ഇഴഞ്ഞുനീങ്ങുന്നതിനാല്‍ ഇവിടെയെത്തുന്ന ശബരിമല തീര്‍ഥാടകരും നന്നേ ബുദ്ധിമുട്ടും. കഴിഞ്ഞവര്‍ഷംവരെ ഒന്നാം പ്ലാറ്റ്ഫോമിലെ പാഴ്സല്‍ ഏരിയയ്ക്കുസമീപമാണ് ഇടത്താവളം ഒരുക്കിയിരുന്നത്. സ്റ്റേഷന്‍ കവാടത്തിനരികിലാണ് പമ്പയ്ക്കുള്ള കെഎസ്ആര്‍ടിസി ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്നത്.


നിര്‍മാണപ്രവൃത്തികൾമൂലം സ്ഥലപരിമിതിയുള്ളതിനാല്‍ ബസുകള്‍ ഇപ്പോള്‍ മെട്രോ സ്റ്റേഷനുമുന്നിലാണ് നിര്‍ത്തുന്നത്. ഇതുകൊണ്ട്‌ ഇപ്പോള്‍ത്തന്നെ ഗതാഗതക്കുരുക്കുണ്ട്. തീര്‍ഥാടകരെത്തുന്നതോടെ കുരുക്ക് രൂക്ഷമാകും. മണ്ഡലകാല ശബരിമല യാത്ര സുഗമമാക്കാന്‍ റെയിൽവേ, ആര്‍ടിഒ കോ–ഓർഡിനേഷൻ ചർച്ചയിൽ തീരുമാനമായി. എറണാകുളം റെയിൽവേ സ്റ്റേഷനിൽനിന്ന്‌ തീര്‍ഥാടകര്‍ക്കായി വിവിധതരം വാഹനങ്ങളുടെ നിരക്ക് സംബന്ധിച്ചും ധാരണയായി.


ചർച്ചയിൽ റെയിൽവേയ്ക്കുവേണ്ടി ഏരിയ മാനേജർ ആർദ്ര അശോക്, ഗണേഷ് വെങ്കിടാചലം, പ്രവീൺ പ്രഭാകർ, ആര്‍പിഎഫ് ഇൻസ്‌പെക്ടർ നാഗ ബാബു, ആര്‍ടിഒയെ പ്രതിനിധാനംചെയ്‌ത്‌ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനീഷ് കുമാർ, ട്രേഡ് യൂണിയൻ പ്രതിനിധികളായി രഘുനാഥ് പനവേലി, വിനോദ് മാത്യു, ഫിറോസ് സലാം, വത്സൻ, കെ കെ ഇബ്രാഹിംകുട്ടി, സിബി ജോൺ, പി എസ് അഷ്‌കർ, പി വി റെജി, സഞ്ജു പി ബാബു, സുധിൻകുമാർ, എം കെ ഷെരീഫ് തുടങ്ങിയവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Dr. Kodoth Prabhakaran Nair AJP Abdul kalam

04

print edition മണ്ണറിഞ്ഞ്‌ മണ്ണിലേക്ക്; ഡോ. കോടോത്ത്‌ പ്രഭാകരൻ നായർ ഇനി നനവുള്ള ഓർമ
Gurumurthy

05

print edition ഗുരുമൂർത്തിയുമായി തെളിവെടുത്തു; നിർണായക രേഖകൾ കണ്ടെത്തി; തുടരന്വേഷണം എൻഐഎക്ക്
deshabhimani section

Recommended

Deshabhimani
Home