വി കെ സോമനെ അനുസ്‌മരിച്ചു

വി കെ സോമൻ അനുസ്മരണ യോഗം പി പി ചിത്തരഞ്ജൻ ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി, ആലപ്പുഴ നഗരസഭ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച വി കെ സോമന്റെ 42-ാം ചരമവാർഷികം ആചരിച്ചു.
വി കെ സോമന്റെ വീട്ടുവളപ്പിൽ സിപിഐ എം ജില്ലാക്കോടതി ലോക്കൽ കമ്മിറ്റി നടത്തിയ അനുസ്മരണ യോഗം ജില്ലാസെക്രട്ടറിയറ്റ് അംഗം പി പി ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അജയസുധീന്ദ്രൻ, ജില്ലാകമ്മിറ്റി അംഗം വി ബി അശോകൻ, ഡി ലക്ഷ്മണൻ, വി സി സുഭാഷ്, കെ കെ സുലൈമാൻ, നരേന്ദ്രൻ നായർ, ആലപ്പി രമണൻ എന്നിവർ സംസാരിച്ചു.








0 comments