Deshabhimani

പിഞ്ചുകുഞ്ഞിനെ കൊന്നത്‌ 
3 തവണ തല നിലത്തടിച്ച്‌

പ്രതി പരിതോഷ് മണ്ഡലിനെ കോടതിയിലേക്ക് കൊണ്ടുവരുന്നു

പ്രതി പരിതോഷ് മണ്ഡലിനെ കോടതിയിലേക്ക് കൊണ്ടുവരുന്നു

വെബ് ഡെസ്ക്

Published on Nov 17, 2026, 01:49 AM | 1 min read

മാവേലിക്കര
വാടകവീട്ടിൽ ഒപ്പം താമസിച്ചുവന്ന യുവതിയുടെ രണ്ടുവയസുകാരിയായ കുഞ്ഞിനെ നിലത്തടിച്ചുകൊന്ന കേസിൽ അറസ്‌റ്റിലായ അസം മോരിഗാവ് ബർഗാവ് ബാരാമരിപാമിൽ വീട്ടിൽ പരിതോഷ് മണ്ഡൽ (27) റിമാൻഡിൽ. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. 
 മെഡിക്കൽ പരിശോധനയ്ക്കും വിരലടയാള പരിശോധനയ്ക്കും ശേഷം തിങ്കൾ വൈകിട്ടാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. അസം ഗുവാഹത്തി ബുറേഗാവ് ബട്ടൻവാരിയിൽ റോണ്ട് വാലയുടെ (26) മകൾ ദീപികയെയാണ്‌ പ്രതി കൊലപ്പെടുത്തിയത്‌. നാട്ടിൽ പോകണമെന്ന് റോണ്ട്‌വാലയുടെ ആവശ്യം എതിർത്ത പരിതോഷ്‌ റൊണ്ട്‌വാലയെ ആക്രമിക്കുകയും കുഞ്ഞിനെ പിടിച്ചുവാങ്ങി മൂന്നുതവണ തലനിലത്തടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ്‌ മരിച്ചു. സുഹൃത്ത് മുഖേനയാണ്‌ റോണ്ട്‌വാലയും പരിതോഷും പരിചയപ്പെട്ടത്. ഇരുവരും മുന്പ്‌ വേറെ വിവാഹം കഴിച്ചവരാണ്. റോണ്ട് വാലയും മൂത്തമകൾ ലുധികയും ആലപ്പുഴ മഹിളാമന്ദിരത്തിലാണ്. ലുധികയെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ശിശുസംരക്ഷണ സമിതി ഓഫീസർക്ക് കത്തു നൽകിയതായി സിഐ എസ് ദ്വിജേഷ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Dr. Kodoth Prabhakaran Nair AJP Abdul kalam

03

print edition മണ്ണറിഞ്ഞ്‌ മണ്ണിലേക്ക്; ഡോ. കോടോത്ത്‌ പ്രഭാകരൻ നായർ ഇനി നനവുള്ള ഓർമ
Gurumurthy

05

print edition ഗുരുമൂർത്തിയുമായി തെളിവെടുത്തു; നിർണായക രേഖകൾ കണ്ടെത്തി; തുടരന്വേഷണം എൻഐഎക്ക്
deshabhimani section

Recommended

Deshabhimani
Home