print edition വീണ്ടും മികവിൽ നിഹാൽ

കൊൽക്കത്ത: ടാറ്റാ സ്റ്റീൽസ് ബ്ലിറ്റ്സ് ചെസ് ടൂർണമെൻ്റിൽ മലയാളിയായ നിഹാൽ സരിൻ്റെ മികച്ച പ്രകടനം. ഒമ്പത് റൗണ്ട് പൂർത്തിയായപ്പോൾ തൃശൂർക്കാരൻ അഞ്ചര പോയിൻ്റുമായി മൂന്നാം സ്ഥാനത്തുണ്ട്.
റാപ്പിഡ് വിഭാഗത്തിൽ ചാമ്പ്യനായിരുന്നു. അതിവേഗ ചെസ് മത്സരമായ ബ്ലിറ്റ്സിൽ വിശ്വനാഥൻ ആനന്ദ്, ആർ പ്രഗ്നാനന്ദ, വെയി യി എന്നിവരെ കീഴടക്കി. അർജുൻ എറിഗെയ്സിയോടും വെസ് ലി സോയോടും തോറ്റു. അമേരിക്കൻ താരമായ വെസ് ലി ഏഴ് പോയിൻ്റുമായി ഒന്നാമതാണ്. രണ്ടു മുതൽ ആറുവരെ സ്ഥാനങ്ങളിൽ ഇന്ത്യൻ താരങ്ങളാണ്. അർജുൻ, നിഹാൽ എന്നിവർക്ക് പിറകിൽ വിശ്വനാഥൻ ആനന്ദും വിദിത്ത് ഗുജറാത്തിയും ആർ പ്രഗ്നാനന്ദയുമുണ്ട്










0 comments