print edition നടന്നുകയറി മലപ്പുറം

ജൂനിയർ ആൺകുട്ടികളുടെ 5 കിലോ മീറ്റർ നടത്തത്തിൽ കോഴിക്കോട് സെന്റ് ജോർജ് എച്ച്എസ്എസ് കുളത്തു--വയലിലെ സി എസ് അനന്ദു ഒന്നാമതായി ഫിനിഷ് ചെയ്യുന്നു /ഫോട്ടോ: മിഥുൻ അനില മിത്രൻ
കോഴിക്കോട്: ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നടത്തമത്സരത്തില്‍ സ്വര്‍ണമുള്‍പ്പെടെ മലപ്പുറം ജില്ലയ്‌ക്ക് മൂന്ന് മെഡലുകള്‍. രണ്ടിനങ്ങളിലുമായി 11 പോയിന്റാണ് സ്വന്തമാക്കിയത്. പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ നടത്തത്തില്‍ മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എം എച്ച്എസ്എസിലെ കെ ശിഖ പൊന്നണിഞ്ഞു (15 മിനിറ്റ് 07.22 സെക്കന്‍ഡ്). മലപ്പുറം കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ സി റൂബി റെയ്ഹാനാണ് വെള്ളി (16:05.80). പാലക്കാട് മുണ്ടൂര്‍ എച്ച്എസിലെ ആര്‍ ശ്രേയ വെങ്കലം നേടി (16:33.42).
ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ സി എസ് അനന്തുവിനാണ് സ്വര്‍ണം (23:29.41). മലപ്പുറം രായിരിമംഗലം എസ്എംഎം എച്ച്എസ്എസിലെ എം പി മുഹമ്മദ് റംസാന്‍ വെള്ളിയും (23:45.96) എറണാകുളം കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിലെ അഡോണ്‍ വര്‍ഗീസ് വെങ്കലവും നേടി (23:53.84).







0 comments